കാലം ചില പരിണാമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകള്‍. ദേശാടനപ്പക്ഷികളില്‍നിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കുന്ന അപൂര്‍വ്വ കാഴ്ച. പരിചരണ ലോകത്തിലെ അകക്കാഴ്ചകളും, പുരുഷമേധാവിത്വ പ്രവണതകള്‍ക്കു നേരെയുള്ള വെല്ലുവിളികളും, കൂടെപ്പിറപ്പുപോലും നല്‍കാത്ത സ്‌നേഹവും വിശ്വാസവും പകരുന്ന സൗഹൃദത്തിന്റെ മനോഹാരിതയും വെളിപ്പെടുത്തുന്ന കൃതി. ഒറ്റയ്ക്കു നില്‍ക്കുന്ന ജീവിതങ്ങളെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള താന്‍പോരിമയും ആതുരസേവനരംഗത്തെ നഴ്‌സുമാരുടെ വര്‍ത്തമാനകാല സാന്നിധ്യവുമാണ് ഈ നോവല്‍. മനുഷ്യകുലത്തിന് എന്നും കരുണയുടെയും സേവനത്തിന്റെയും തണലാകുന്നവരുടെ കഥ. ‘ആകാശച്ചില്ലകള്‍’. ജോയ്സി. ഗ്രീന്‍ ബുക്‌സ്. വില 503 രൂപ.