സർക്കാർ സ്ഥാപനങ്ങൾക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരട് ഭേദഗതിയിൽമേൽ കേന്ദ്ര ഐ ടി മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടി. നിലവിൽ സർക്കാർ വകുപ്പുകൾ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ്ങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് ആധാർ ഓതൻറിക്കേഷൻ നടത്താൻ അനുമതിയുള്ളത്. കരടു ഭേദഗതി നടപ്പായാൽ ഏത് സ്വകാര്യ സ്ഥാപനത്തിനും ആധാർ ഉപയോഗിക്കാൻ സാധിക്കും. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാൻ കരടു ഭേദഗതിയിൽ വ്യവസ്ഥ ഉൾച്ചേർത്തു. ഇവയിലേതെങ്കിലുമൊരു കാര്യത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിന് ആധാർ ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ ആ മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന കേന്ദ്ര സർക്കാർ വകുപ്പിന് അപേക്ഷ നൽകാവുന്നതാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan