സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെ മഹാരാഷ്ട്രയിലെ താനെയിൽ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിർമ്മാണ തൊഴിലാളികൾ മരിച്ചു.ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.