‘ലിയോ’യില്‍ ഒരു ഗാനരംഗത്തില്‍ വിജയ്ക്കൊപ്പം നൂറ് നര്‍ത്തകരാണ് എത്തിയതെങ്കില്‍ ജവാനില്‍ ഷാരൂഖ് ഖാനൊപ്പം ആയിരം നര്‍ത്തകരാണ് അണിനിരക്കുന്നത്. ചിത്രത്തിലെ ‘സിന്ദ ബാന്ദ’ ഗാനത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി ഷോബിയാണ് നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലാണ് ഗാനം ഒരുങ്ങുന്നത്. ഹൈദരാബ്, ബംഗ്ലൂരു, മധുര, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. 15 കോടിയാണ് ഈ ഗാനത്തിന്റെ മാത്രം ബജറ്റ്. അതേസമയം, വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുക. നയന്‍താര നായികയായും എത്തുന്നു. സന്യ മല്‍ഹോത്ര, പ്രിയാമണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും.