മുളച്ച ഉരുളക്കിഴങ്ങ് കറിവച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഒരു കാരണവശാലും മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ പാടുകയില്ല. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോ ആല്‍ക്കലൈഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഡീവ്യവസ്ഥക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും ഉരുളക്കിഴങ്ങ് കാരണമാകുന്നുണ്ട്. ഇതിലുള്ള പൊട്ടാസ്യമാണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. അപകടകരമായ അവസ്ഥയിലേക്ക് രക്തസമ്മര്‍ദ്ദത്തെ ഇത് ഉയര്‍ത്തുന്നു. മുളച്ച ഉരുളക്കിഴങ്ങിലെ വിഷാംശം ശരീരത്തില്‍ എത്തുമ്പോള്‍ ശരീരത്തിന് തളര്‍ച്ച ഉണ്ടാകുന്നു. പലര്‍ക്കും മുളച്ച ഉരുളക്കിഴങ്ങിന്റെ ഉപയോഗം പനി വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവരില്‍ രോഗപ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ അവസ്ഥകളിലേക്ക് ശരീരം എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭിണികള്‍ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ചിലപ്പോള്‍ അബോര്‍ഷനിലേക്കും കുഞ്ഞിന്റെ തന്നെ ആരോഗ്യപ്രശ്നങ്ങളിലേക്കും കാരണമാകുന്നു. മുളച്ചത് മാത്രമല്ല പച്ച നിറമുള്ള ഉരുളക്കിഴങ്ങും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇതു മൂലം നിങ്ങളില്‍ ഉണ്ടാവാനിടയുണ്ട്. മാത്രമല്ല, പച്ച നിറമുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതു പോലെ മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ അതിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ കഴിയുകയില്ല.