പകല്‍ ഇടിഞ്ഞുവീണിടത്ത് ഇരുള്‍ഗോപുരം പണിയുന്ന കവിതകള്‍. കാമുകര്‍ ചുണ്ടുകളാല്‍ കൊത്തിയുണ്ടാക്കുന്ന പ്രണയശില്പംപോലെ അമൂര്‍ത്തമായ ആനന്ദം അനുഭവിപ്പിക്കുന്നവ. പലവുരു കയറിയും ഇറങ്ങിയും മറഞ്ഞും മാറിയും അറിഞ്ഞും അറിയാതെയും നീളുന്ന മലയാളത്തിലെ പുതിയ ചില്ലകളില്‍ തലകീഴായി തൂക്കിയിട്ട ജീവിതത്തിന്റെ പൊരുളുകള്‍. സൂക്ഷ്മാനുഭവവിനിമയങ്ങള്‍ തത്ത്വദര്‍ശനമായി വളരുന്ന കവിത. അസാധ്യമായ ഉള്‍ക്കാഴ്ചകളിലൂടെ നമ്മെ തെളിയിക്കുന്ന കാവ്യപുസ്തകം. മണ്ണുടല്‍, സസ്യപാഠം, ആ ചുമപ്പ് ഇപ്പോഴുണ്ടോ?, ആള്‍ കെമിസ്റ്റ്, ഖണ്ഡനം ചെയ്യപ്പെട്ട കാവ്യജീവിതം, കഴപ്പ്, മണിയക്ക എന്ന പാഠം, കിളിയും പുഴുവും തുടങ്ങിയ 35 കവിതകള്‍. ‘ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം’. സാബു കോട്ടുക്കല്‍. ഡിസി ബുക്‌സ്. വില 142 രൂപ.
