കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ പ്രയോഗക്ഷമമാക്കുന്നുണ്ട്. മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. ‘പ്രഭാത നടത്തത്തില്‍ ഒരു നായക്കുട്ടി’. മാതൃഭൂമി. വില 144 രൂപ.