യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്നു പറഞ്ഞ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയയാൾ അറസ്റ്റിൽ. ബില്‍ തുക നല്‍കാതെ മുങ്ങിയ മഹമ്മദ് ഷെരീഫിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്.യുഎഇ രാജകുടുംബത്തിലെ അടുത്ത ജീവനക്കാരനെന്ന പേരിലായിരുന്നു താമസം. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്. ഹോട്ടലിൽ നിന്ന് മുങ്ങിയപ്പോൾ വിലപിടിപ്പുള്ള സാധനങ്ങളും
മോഷ്ടിച്ചിരുന്നു.
താൻ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫിസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞത്. ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയിരുന്നു.
ദീര്‍ഘകാലത്തേക്ക് ഹോട്ടലില്‍ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ നല്‍കിയാണ് ഇയാള്‍
ഹോട്ടല്‍ ജീവനക്കാരുടെ വിശ്വാസ്യത നേടിയത്.ഹോട്ടലില്‍ ഇയാളെ കാണാതായതിന് പിന്നാലെ , രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഹോട്ടൽ മാനേജർ അനുപം ദാസ് ഗുപ്തയുടെ പരാതിയിൽ ജനുവരി 14ന് സരോജിനി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.