ഹിമാലയ പര്‍വത നിരകളില്‍ ചൈനയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം അംഗപരിമിതരായ ഈ ദമ്പതികള്‍ കീഴടക്കിയത് വീല്‍ ചെയറില്‍ ഇരുന്നുകൊണ്ടാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ നിംഗ്‌ബോയില്‍ നിന്നുള്ള ഷു യുജിയും ഫാന്‍ സിയാവോയും ആണ് ലോകത്തിനനു പ്രചോദനമായ ഈ നേട്ടം കൈവരിച്ചത്. കൈകാലുകളുടെ വൈകല്യം മൂലം വീല്‍ചെയറിലാണ് ഇരുവരും ജീവിക്കുന്നത്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയിയിലെ ഹുവാങ്ഷാന്‍ പര്‍വതത്തിന്റെ നിറുകയിലാണ് ഈ ദമ്പതികള്‍ വീല്‍ ചെയറുമായി കയറിയത്. സമുദ്ര നിരപ്പില്‍നിന്ന് ആറായിരത്തോളം അടി ഉയരമുണ്ട് ഹുവാങ്ഷാന്‍ (Huangshan) പര്‍വതത്തിന്. ഹുവാങ്ഷാന്‍ എന്ന ചൈനീസ് പദത്തിനു മഞ്ഞ പര്‍വ്വതം (Yellow Mountain) എന്നാണര്‍ത്ഥം. യുനെസ്‌കോയുടെ ലോക പൈതൃക പ്രദേശമാണിത്.
2009 -ല്‍ ഇരുപതാം വയസില്‍ നട്ടെല്ലിനെ ബാധിച്ച അണുബാധമൂലമാണ് 34 കാരനായ ഷുവിന്റെ ജീവിതം വീല്‍ചെയറിലായത്. വാസ്‌കുലര്‍ ട്യൂമറിലൂടെ നട്ടെല്ലിനു ക്ഷതം സംഭവിച്ച് ഫാനും വീല്‍ചെയറിലായി. മൂന്നു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. യാത്ര ചെയ്യണമെന്ന ആഗ്രഹം ഫാന്‍ ഷൂവിനോടു പങ്കുവച്ചു. അങ്ങനെ അവര്‍ സഞ്ചാരികളായി. കാലില്ലെങ്കിലും ഇച്ഛാശക്തിയുണ്ടെങ്കില്‍ വീല്‍ചെയറില്‍ മഞ്ഞണിഞ്ഞ ഹിമാലയം കൊടുമുടിയും കീഴടക്കാമെന്നാണ് ഈ ദമ്പതികള്‍ ലോകത്തെ പഠിപ്പിച്ചത്.
വീല്‍ ചെയറില്‍ ഹിമാലയം കീഴടക്കിയ ദമ്പതികള്‍
