മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു വെള്ളം അടുത്ത വീട്ടുമുറ്റത്തേയ്ക്ക് ഇരച്ചു കയറി. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. കനാൽ ഇടിയുന്നതിന് തൊട്ട മുമ്പായി ഒരു വാഹനം കടന്നുപോയി. തലനാരിഴയ്ക്കാണ് ആ വാഹനം രക്ഷപ്പെട്ടത്.
സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാല്‍ പൊട്ടിയ വെള്ളം ഇരച്ച് കയറുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.
മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്‍റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. മണിക്കൂറുകളോളം
വാഹന ഗതാഗതവും തടസപ്പെട്ടു. ഇപ്പോൾ ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെയും ഈ കനാല്‍ തകര്‍ന്നിട്ടുണ്ട്. അപകടം നടന്ന സമയത്ത് പ്രദേശത്തും സമീപത്തെ റോഡിലും ആരുമുണ്ടാകാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.
മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ വെള്ളം നിറഞ്ഞ കനാൽ ഇടിഞ്ഞു വീണു.
