മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര എസ്‌യുവി ജിഎല്‍ഇ സ്വന്തമാക്കി നടി സോഹ അലി ഖാനും ഭര്‍ത്താവ് കുനാല്‍ കൈമുവും. മെഴ്‌സിഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങര്‍ ബെന്‍സില്‍ നിന്നാണ് പുതിയ ആഡംബര വാഹനം ഗാരിജിലെത്തിച്ചത്. സോഹ അലിഖാന്‍ ജിഎല്‍ഇയുടെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രങ്ങളും ഓട്ടോഹാങ്ങര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ജിഎല്‍ഇയുടെ ഏതു പതിപ്പാണ് താരം സ്വന്തമാക്കിയതെന്നു വ്യക്തമല്ല. ജിഎല്‍ഇയ്ക്ക് ഒരു പെട്രോള്‍ എന്‍ജിന്‍ വകഭേദവും രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളും നിലവിലുണ്ട്. രണ്ടു ലീറ്റര്‍ ഡീസല്‍ വകഭേദത്തിന് 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഡീസല്‍ വകഭേദത്തില്‍ 3 ലീറ്റര്‍ എന്‍ജിനാണ്. 326 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നല്‍കും ഈ ആറു സിലിണ്ടര്‍ എന്‍ജിന്‍. പെട്രോള്‍ മോഡലില്‍ 3 ലീറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 362 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഏകദേശം 92 ലക്ഷം രൂപ മുതല്‍ 1.08 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.