ഭീമാകാരമായ നീരാളിക്കരികിലൂടെ കളിച്ചുല്ലസിച്ചു നീന്തുന്ന സുന്ദരി. നീന്തിക്കൊണ്ട് കൈയിലെ കാമറയില്‍ നീരാളിയൂടെ വീഡിയോ ചിത്രീകരിക്കുന്ന യുവതിയുടെ മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. ജീവികളെ തന്റെ നീണ്ട നീരാളിക്കൈകള്‍ ഉപയോഗിച്ച് പിടിക്കൂടി ഭക്ഷിക്കാറുള്ള നീരാളി പക്ഷേ, യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നില്ല. ചില നീരാളികളുടെ സ്പര്‍ശമേറ്റാല്‍ പലതരം അലര്‍ജി ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ നീരാളി ആക്രമണത്തിനു മുതിരാതെ യുവതിയുമായി കളിച്ചുല്ലസിക്കുന്നതായാണ് കാണുന്നത്. സാന്‍സിബാര്‍ മെയര്മെയ്ഡ് എന്ന ഇന്‍സ്റ്റഗ്രാം എക്കൗണ്ടിലൂടെ പ്രചരിക്കുന്ന വീഡിയോക്കൊപ്പം ‘നീരാളികള്‍ക്ക് മൂന്നു ഹൃദയങ്ങളും ഒമ്പതു തലച്ചോറും നീല രക്തവും ഉണ്ടെന്ന് അറിയാമോ? ‘ എന്ന ചോദ്യവും കുറിച്ചിട്ടുണ്ട്. സര്‍ട്ടിഫൈഡ് നീന്തല്‍താരമായ യുവതി നീരാളിക്കൊപ്പം ഉല്ലസിക്കുന്ന വീഡിയോ ഒരാഴ്ചകൊണ്ടു ലക്ഷക്കണക്കിനു പേരാണ് ആസ്വദിച്ചത്.
നീരാളിയുമൊത്തു നീന്തുന്ന സുന്ദരി
