വില്‍പനയില്‍ പുതിയ ചരിത്രം കുറിച്ച് ഗ്രാന്‍ഡ് വിറ്റാര. 2022 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് വിറ്റത്. ഇതോടെ 25 മാസത്തില്‍ 2 ലക്ഷം യൂണിറ്റ് വില്‍പന എന്ന ക്രേറ്റയുടെ റെക്കോര്‍ഡ് വിറ്റാര തകര്‍ത്തു. മാരുതിയുടെ യുവി വില്‍പനയുടെ 17 ശതമാനമാണ് ഗ്രാന്‍ഡ് വിറ്റാര. നെക്‌സ വഴിയുള്ള വാഹന വില്‍പനയുടെ 19 ശതമാനവും ഈ മിഡ് സൈസ് എസ്‌യുവിയാണ്. ആദ്യ ഒരു ലക്ഷം 12 മാസം കൊണ്ട് പിന്നിട്ട വിറ്റാരയുടെ അടുത്ത ഒരു ലക്ഷം 10 മാസം കൊണ്ടാണ് എത്തിയത്. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ മോഡലുകളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.99 ലക്ഷം മുതല്‍ 19.93 ലക്ഷം രൂപ വരെയാണ്. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്‌ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്. സെല്‍ഫ് ചാര്‍ജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്‌നോളജിയുണ്ട് മാരുതിയുടെ ഈ പുതിയ മോഡലില്‍. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലീറ്റര്‍ ഹൈബ്രിഡ് എന്‍ജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റര്‍ നെക്സ്റ്റ് ജെന്‍ കെസീരീസ് എന്‍ജിനും വാഹനത്തിലുണ്ട്. മാരുതി സുസുക്കിയുടെ 1.5 ലീറ്റര്‍ എന്‍ജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്‌സ്എല്‍ 6, എര്‍ട്ടിഗ തുടങ്ങിയ വാഹനത്തില്‍ ഇതേ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭിക്കും.