പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം.കണ്ണൂരിൽ പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി പോലിസ് സ്റ്റേഷൻ വരെ വണ്ടി ഓടിച്ചു. ജീവനക്കാരന് പണം ആവശ്യപ്പെടുന്നതും വാഹനത്തിന്റെ മുന്നില്‍ നില്ക്കുന്ന ജീവനക്കാരനെ ബോണറ്റിൽ ഇരുത്തി വാഹനം ഓടിച്ച് പോകുന്നതും സി സി ടിവി ദൃശ്യങ്ങളില്‍ കാണാം.കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്.
പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം
