ചൈനയുടെ ഇന്ത്യൻ മണ്ണിലേക്കുള്ള കൈയ്യേറ്റം കേന്ദ്ര സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് മല്ലികാർജ്ജുൻ ഖർഗെ.ചൈന പാങ്ഗോം തടാക തീരത്ത് സൈനിക ക്യാംപ് നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. 2002 വരെ ഇന്ത്യയുടെ കൈവശമായിരുന്ന സ്ഥലത്ത് ചൈന ക്യാംപ് നിർമ്മിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സ്ഥലം ആരും കൈയ്യേറിയിട്ടില്ലെന്ന് വാദിക്കുന്ന മോദി ചൈനയെ സഹായിക്കുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി.