പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഓഫ്-റോഡ് എസ്യുവിയായ ഡിഫെന്‍ഡര്‍ ഒക്ടയെ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചു. 2024 ജൂലൈ രണ്ടാം വാരത്തില്‍ ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഈ മോഡല്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും. പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട 2.65 കോടി രൂപ പ്രാരംഭ വിലയില്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തും. ഡിഫന്‍ഡര്‍ ഒക്ട എഡിഷന്‍ വണ്ണിന്റെ വില 2.85 കോടി രൂപ മുതല്‍ ആരംഭിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 4.4എല്‍ വി8 ട്വിന്‍-ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ് ഈ ഓഫ്-റോഡ് ബീസ്റ്റിന്റെ ഹൃദയം. ഈ സജ്ജീകരണം 635ബിഎച്പി പവറും 800എന്‍എം വരെ ടോര്‍ക്കും നല്‍കുന്നു. ഡിഫന്‍ഡര്‍ 110 ഢ8 നെ അപേക്ഷിച്ച്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ടയ്ക്ക് ഉയര്‍ന്ന റൈഡിംഗ് പൊസിഷനും ഗ്രൗണ്ട് ക്ലിയറന്‍സും കൂടാതെ മെച്ചപ്പെട്ട വാട്ടര്‍-വേഡിംഗ് ശേഷിയും ഉണ്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട വളരെ ഫീച്ചറുകള്‍ നിറഞ്ഞ ഓഫ്-റോഡിംഗ് മെഷീനുകളില്‍ ഒന്നാണ്. മികച്ച അണ്ടര്‍-ബോണറ്റ് എയര്‍ ഫ്‌ലോയ്ക്ക്, ഫോര്‍-എക്സിറ്റ് ആക്റ്റീവ് എക്സ്ഹോസ്റ്റ് സിസ്റ്റമുള്ള ഒരു പുതിയ റിയര്‍ ബമ്പര്‍, കൂടാതെ മറ്റു പല ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു.