അച്ഛന്റെ പാതയിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഭിലാഷ് ജോഷിയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മാരുതി ജിംനി. കൊച്ചിയിലെ നെക്‌സ ഷോറൂമില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയത്. കൈനറ്റിക് ഗ്രീന്‍ കളര്‍ ഓപ്ഷനാണ് വാഹനത്തിനായി സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 12.74 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്‌സ് ഷോറൂം വില. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലമുണ്ട് ജിംനിയ്ക്ക്. കെ 15 ബി ഡ്യുവല്‍ജെറ്റ് എന്‍ജിനാണ്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീല്‍ബേസും. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ആറ് എയര്‍ബാഗുകള്‍, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രന്‍ഷ്യല്‍, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ്, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്‍ഡ്, ഐഎസ്ഒഎഫ്‌ഐഎക്‌സ് ചൈല്‍ഡ് സീറ്റ്, റിവേഴ്‌സ് ക്യാമറ, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ജിംനിക്കായി മാരുതി നല്‍കിയിട്ടുണ്ട്.