ടോള്‍സ്റ്റോയിയുടെ നീതിസാര കഥകളില്‍ ഏറെ പ്രശസമാണ് ‘കനലില്‍നിന്നും കാട്ടുതീ’. 1885 ല്‍ പ്രസിദ്ധീകരിച്ച ഈ കഥ നിസ്സാരമായ ഒരു വിഷയത്തിന്റെ പേരില്‍ രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന സ്പര്‍ദ്ധ ക്രമേണ വലിയൊരു സാമൂഹ്യവിപത്തായി മാറുന്നതെങ്ങനെയെന്ന് പറഞ്ഞുതരുന്നു. ജീവിതത്തിലെ ചില ആകസ്മിക സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴും, മുന്‍വിധിയോടെ അവയെ സമീപിക്കുമ്പോഴും അനുചിതമായി അവയെ കൈ കാര്യം ചെയ്യുമ്പോഴും സംഭവിക്കുന്ന വിപത്തുകളെ അയല്‍ക്കാരായ രണ്ടു കര്‍ഷകരുടെ ജീവിതത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ടോള്‍സ്റ്റോയ് ലളിതമായി ആവിഷ്‌കരിക്കുന്നു. ‘കനാലില്‍നിന്നും കാട്ടുതീ’. വിവര്‍ത്തനം : ശരത് മണ്ണൂര്‍. കൈരളി ബുക്‌സ്. വില 123 രൂപ.