ഫ്രോങ്സിന്റെ പെട്രോള്‍ സിഎന്‍ജി വകഭേദങ്ങളിലും വെലോസിറ്റി എഡിഷന്‍ അവതരിപ്പിച്ച് മാരുതി. പ്രത്യേക എഡിഷന്റെ വില ആരംഭിക്കുന്നത് 7.29 ലക്ഷം രൂപ മുതലാണ്. പെട്രോള്‍, സിഎന്‍ജി മോഡലുകളില്‍ വെലോസിറ്റി എഡിഷന്‍ ലഭിക്കും. പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കും പ്രത്യേക എഡിഷന്‍ ലഭിക്കുക. നേരത്തെ ടര്‍ബോ മോഡലിന് അക്‌സസറീസ് കിറ്റ് മാരുതി പുറത്തിറക്കിയിരുന്നു. ഫ്രോങ്സിന്റെ വെലോസിറ്റി എഡിഷനില്‍ എന്‍ട്രി ലെവല്‍ സിഗ്മ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ്. സ്റ്റാന്‍ഡേഡ് മോഡലിനെക്കാള്‍ 23,000 രൂപ കൂടുതലാണ് വെലോസിറ്റി എഡിഷന്‍. മുന്‍ ബംപറിലും ഗ്രില്ലിലും ഹെഡ്ലൈറ്റിലും ചക്രങ്ങളിലുമെല്ലാം രൂപ മാറ്റങ്ങളോടെയായിരിക്കും വെലോസിറ്റി എഡിഷന്‍ ഫ്രോങ്സിന്റെ വരവ്. പെട്രോളില്‍ 90 എച്ച്പി കരുത്തും സിഎന്‍ജിയില്‍ 78 എച്ച്പി കരുത്തും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിന്. പെട്രോളില്‍ 100 എച്ച്പിയും സിഎന്‍ജിയില്‍ 78എച്ച്പിയും കരുത്തുള്ള 1 ലീറ്റര്‍ എന്‍ജിനാണ് ടര്‍ബോ മോഡലിലുള്ളത്. ആറ് എയര്‍ ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ചൈല്‍ഡ് സീറ്റിനുള്ള സംവിധാനം എന്നിവയാണ് പ്രധാന സുരക്ഷാ സൗകര്യങ്ങള്‍.