6 38

രാജ്യത്തെ സമ്പന്നരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ കൈപ്പറ്റിയത് 9.26 കോടി രൂപ മാത്രമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റ് വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനിക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. തന്റെ കീഴിലുള്ള 10 കമ്പനികളില്‍ രണ്ടെണ്ണത്തില്‍ നിന്നുമാത്രമാണ് അദാനി ശമ്പളം കൈപ്പറ്റിയത്. എന്നാല്‍ അദാനിക്ക് കീഴില്‍ ജോലി ചെയ്യുന്ന പലരും അദ്ദേഹത്തേക്കാള്‍ ശമ്പളം വാങ്ങിയിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ബോര്‍ഡ് ഡയറക്ടറായ വിനയ് പ്രകാശ് 89.37 കോടി രൂപയും ഗ്രൂപ്പ് സി.എഫ്.ഒ ജുഗേഷിന്ദര്‍ സിംഗ് 9.45 കോടി രൂപയുമാണ് ശമ്പളമായി കൈപ്പറ്റിയത്. ഫോര്‍ബ്സിന്റെ ലോക സമ്പന്നപട്ടികയില്‍ 19-ാം സ്ഥാനവും ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാം സ്ഥാനവുമുള്ള അദാനിക്ക് കീഴില്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സിമന്റ്, ഹരിത ഇന്ധനം തുടങ്ങി പത്ത് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ അദാനി എന്റര്‍പ്രൈസസില്‍ നിന്നാണ് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി 2.19 കോടി രൂപയും മറ്റിനത്തില്‍ 27 ലക്ഷം രൂപയുമാണ് ലഭിച്ചത്. അദാനി പോര്‍ട്സ് ആന്‍ഡ് എസ്.ഇ.ഇസഡില്‍ നിന്നും 1.8 കോടിയുടെ ശമ്പളവും 5 കോടിയുടെ കമ്മിഷനും അടക്കം 6.8 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ അദാനി എന്റര്‍പ്രൈസസില്‍ നിന്നും കമ്മിഷന്‍ കൈപറ്റിയിട്ടില്ല. ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷിന് 8.37 കോടിയും അനന്തരവന്‍ പ്രണവിന് 6.46 കോടി രൂപയും ലഭിച്ചു. മകന്‍ കരണ്‍ അദാനിക്ക് അദാനി പോര്‍ട്സ് ആന്‍ഡ് എസ്.ഇ.ഇസഡില്‍ നിന്നും ലഭിച്ചത് 3.9 കോടി രൂപയാണ്. എന്നാല്‍ ഇവരാരും ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ നിന്നും ശമ്പളം സ്വീകരിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *