ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടര്‍ ഇന്ത്യ കോമറ്റ് ഇവി, ഇസെഡ്എസ് ഇവി എന്നീ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധനവ് രണ്ട് വാഹനങ്ങളുടെയും ലോവര്‍-സ്‌പെക്ക് വേരിയന്റുകളെ ബാധിക്കില്ല. ഈ വിലവര്‍ദ്ധനയ്ക്കൊപ്പം പുതിയ ഫീച്ചറുകളോ ഡിസൈന്‍ മാറ്റങ്ങളോ ഇല്ല എന്നത് ശ്രദ്ധേയമാണ്. എംജി കോമറ്റ് ഇവിയുടെ അടിസ്ഥാന എക്സിക്യുട്ടീവ്, എക്സൈറ്റ് ട്രിമ്മുകള്‍ യഥാക്രമം 6.99 ലക്ഷം രൂപയും 7.98 ലക്ഷം രൂപയുമാണ്. അതേസമയം എക്സൈറ്റ് എഫ്സി, എക്സ്‌ക്ലൂസീവ്, എക്സ്‌ക്ലൂസീവ് എഫ്സി ട്രിമ്മുകള്‍ക്ക് 11,000 രൂപ മുതല്‍ 13,000 രൂപ വരെ വില വര്‍ധിച്ചു. എക്സ്‌ക്ലൂസീവ് എഫ്സിയുടെ വില 9.24 ലക്ഷം രൂപയില്‍ നിന്ന് 9.37 ലക്ഷം രൂപയും എക്സ്‌ക്ലൂസീവ് ട്രിമ്മിന്റെ വില 12,000 രൂപ കൂടി ഒമ്പത് ലക്ഷം രൂപയുമാണ്. എക്സൈറ്റ് എഫ്സിക്ക് ഇപ്പോള്‍ 11,000 രൂപ വര്‍ധിച്ച് 8.45 ലക്ഷം രൂപയായി. 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ 9.40 ലക്ഷം രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. എണ്‍ജി ഇസെഡ്എസ്ഇവിയ്ക്ക് എക്സിക്യുട്ടീവ്, എക്സൈറ്റ് പ്രോ ട്രിമ്മുകള്‍ക്ക് യഥാക്രമം 18.98 ലക്ഷം രൂപ, 19.98 ലക്ഷം രൂപ എന്നിങ്ങനെ വില വര്‍ധനവില്ലാതെ തുടരുന്നു. 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ 24.18 ലക്ഷം രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. പക്ഷേ എക്സ്‌ക്ലൂസീവ് പ്ലസിന് ഇപ്പോള്‍ 25,000 രൂപ കൂടി 24.23 ലക്ഷം രൂപയും എസെന്‍സ് ട്രിമ്മിന്റെ വില 25,000 രൂപയും കൂടി 25.23 ലക്ഷം രൂപയും ആയി. ഡ്യുവല്‍-ടോണ്‍ പതിപ്പുകള്‍ക്ക് 24,000 രൂപയുടെ വര്‍ധനയുണ്ടായി. എക്സ്‌ക്ലൂസീവ് പ്ലസ് ഡിടിക്ക് ഇപ്പോള്‍ 24.44 ലക്ഷം രൂപയും എസ്സെന്‍സ് ഡിടിക്ക് 25.44 ലക്ഷം രൂപയുമാണ് വില.