വടക്കന്‍ മലബാറിലെ ഒരു മലയോര പ്രദേശത്ത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും ഹിന്ദുത്വശക്തികളുടെ പിന്തുണയുള്ള ജന്മികുടുംബത്തിനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷം ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞുപോകുന്ന നോവലാണ് പൊയ്ലോത്ത് ഡെര്‍ബി. ജന്മി-കുടിയാന്‍ ബന്ധങ്ങളില്‍ നിലനിന്നിരുന്ന ചൂഷണങ്ങളുടെ സൂക്ഷ്മാനുഭവങ്ങള്‍ നിങ്ങള്‍ക്കീ നോവലില്‍ കാണാം. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇടയില്‍ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ വൈരുദ്ധ്യങ്ങളെയും വിമോചനപ്പോരാട്ടങ്ങളെയും ചരിത്രഗതിയില്‍ അതിനു സംഭവിച്ച പരിണാമങ്ങളെയും നോവല്‍ വെളിവാക്കുന്നു. ‘പൊയ്ലോത്ത് ഡെര്‍ബി’. ഹരികൃഷ്ണന്‍ തച്ചാടന്‍. ഡിസി ബുക്‌സ്. വില 142 രൂപ.