നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ.