ദില്ലിയിൽ ഇന്നു ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും. ഞായറാഴ്ച്ച വൈകിട്ടാണ് സത്യപ്രതിജ്ഞ. അതോടൊപ്പം കേന്ദ്രമന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയും ടി.ഡി.പിയും ധാരണയായതായാണ് സൂചന. ധാരണയനുസരിച്ച് ടി.ഡി.പിക്ക് ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ലഭിക്കും. ഇതിന് പുറമേ ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിക്കും. അതേസമയം, ലോക്സഭാ സ്പീക്കര്‍ പദവി ബി.ജെ.പി തന്നെ കൈവശം വച്ചേക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഘടകകക്ഷി നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan