ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 സംഘം ട്രക്കിങിനു പോയത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഉത്തരാഖണ്ഡിൽ ട്രക്കിംങ്ങിനിടെ 2 മലയാളികളടക്കം 5 പേർ മരിച്ചു
