ഓസ്കാര്‍ ജേതാവ് സിലിയന്‍ കിലിയന്‍ മര്‍ഫിയുടെ ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ സീരിസിലെ ക്യാരക്ടറായ ബര്‍മിംഗ്ഹാം ഗ്യാങ്സ്റ്റെര്‍ ടോമി ഷെല്‍ബി തിരിച്ചുവരുന്നു. ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ സ്ട്രീം ചെയ്ത പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. ഇത്തവണ ചലച്ചിത്രമായാണ് ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ എത്തുന്നത്. നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് ബിബിസിയുമായി സഹകരിച്ച് ചിത്രം എത്തുന്നത്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന സ്റ്റീവന്‍ നൈറ്റ് ആണ്. ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന് ഈ വര്‍ഷം ആദ്യം മികച്ച നടന് ഓസ്കാര്‍ നേടിയ മര്‍ഫിയും ചിത്രത്തിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനില്‍ ഉടലെടുത്ത അധോലോക സംഘത്തിന്റെ കഥയാണ് പീക്കി ബ്ലൈന്‍ഡേഴ്സ് പരമ്പര പറഞ്ഞത്. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 1914 മുതല്‍ 1934 വരെയുള്ള ലണ്ടന്‍ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ കഥ എന്നാണ് വിവരം.