ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കിൽ പുനപരിശോധന നടത്താൻ നിയമസഭയേയും, മന്ത്രിമാര്‍ക്ക് എതിരായ ലോകായുക്ത വിധി പുനപരിശോധിക്കാൻ മുഖ്യമന്ത്രിയേയും, എംഎൽഎമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പുനപരിശോധിക്കാവുന്ന തരത്തിൽ നിയമഭേദഗതി നടത്താം. ഇക്കാര്യത്തിൽ സിപിഐഎം – സിപിഐ നേതൃത്വം ചര്‍ച്ചകൾ തുടരുകയാണ്.
ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല.ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. വിസി ക്രിമിനൽ ആണെന്ന് ഗവർണർ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാൻസിലർ യൂണിവേഴ്സിറ്റിയിൽ വന്നതെന്നും എം.വി.ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തെ സർവകലാശാല നിയമനങ്ങൾ അന്വേഷിക്കണമെന്ന് ഗവർണ്ണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് . സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. യൂണിവേഴ്സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും സമ്പൂര്‍ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റിയിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തിൽ പറഞ്ഞു.
മട്ടന്നൂരിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ തന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്കരൻ ജയിച്ച വാർഡിൽ ഇക്കുറി സിപിഎം തോറ്റെന്ന് പ്രചാരണങ്ങൾക്കാണ് മുൻ ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്.
സംസ്ഥാനത്ത് ഇന്ന് മുതൽ 26 ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദ്ദേശം. നാളെയാകട്ടെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടു.