ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആഗോളതലത്തില്‍ 2025 കയെന്‍ ജിടിഎസ് ശ്രേണിയെ പോര്‍ഷെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍, ഇന്ത്യയിലും സൂപ്പര്‍ എസ്യുവിയുടെ ഏറ്റവും സ്പോര്‍ട്ടി വേരിയന്റുകളുടെ വിലകള്‍ കമ്പനി ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് രണ്ട് ഡെറിവേറ്റീവുകളില്‍ ലഭ്യമാണ്. കയെന്‍ ജിടിഎസ്, കയെന്‍ ജിടിഎസ് കൂപ്പെയും. യഥാക്രമം 1,99,99,000 രൂപയും 2,01,32,000 രൂപയുമാണ് ഇവയുടെ എക്സ്-ഷോറൂം വിലകള്‍. 487 ബിഎച്പി കരുത്തും 660 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് 2025 കയെന്‍ ജിടിഎസ് ശ്രേണിക്ക് കരുത്തേകുന്നത്. എട്ട്-സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കയെന്‍ ജിടിഎസിന് 4.4 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 275 കിലോമീറ്ററാണ്. വെള്ള, കറുപ്പ്, ഡോളമൈറ്റ് സില്‍വര്‍ , കാരാര വൈറ്റ്, ക്വാര്‍ട്സൈറ്റ് ഗ്രേ, കാര്‍മൈന്‍ റെഡ്, കാഷ്മീര്‍ ബീജ് എന്നിങ്ങനെ ഏഴ് സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകളിലാണ് പോര്‍ഷെ കയെന്‍ ജിടിഎസ് വാഗ്ദാനം ചെയ്യുന്നത്. 7.3 ലക്ഷം രൂപയുടെ അധിക ചിലവില്‍ പോര്‍ഷെയുടെ ‘ലെജന്‍ഡ്സ്’ പാലറ്റിന്റെ ഭാഗമായ അധിക കളര്‍ സ്‌കീമുകള്‍ ലഭ്യമാണ്.
പോര്‍ഷെ കയെന്‍ ജിടിഎസ് ശ്രേണി ഇന്ത്യയിലും
