വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വര്‍ഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികള്‍. ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് പതിനാല് വര്‍ഷം വരെയും പുരുഷന്മാര്ക്ക് പന്ത്രണ്ട് വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതല്‍ നാല് വര്‍ഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരുന്നവരില് 74% ആളുകള്‍ അധികകാലം ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.