ലക്ഷ്മീപുരവും പാല്‍പ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകള്‍. അവിടെ, വാര്‍ധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. യാഥാര്‍ത്ഥ്യത്തിനും മിഥ്യക്കുമിടയില്‍ ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും മനുഷ്യനെ ശത്രുതകളിലേക്കു കോര്‍ത്തെടുക്കുന്ന വര്‍ത്തമാനകാലത്ത് മതാ തീതമായ ആദിമദൈവസങ്കല്പ്പത്തെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയാണ് ഈ ഫാന്റസി നോവല്‍. പടയണിയുടെ തപ്പുതാളവും കേരളതമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമ്യമനസുകളുടെ കരിമ്പിന്പൂവെണ്മയുമായി രാജീവ് ശിവശങ്കറിന്റെ വേറിട്ട രചന. ‘ദിവ്യം’. രാജീവ് ശിവശങ്കര്‍. സൈകതം ബുക്സ്. വില 171 രൂപ.