വില്‍പനയില്‍ നാലു ലക്ഷവും കടന്ന് കിയ സോണറ്റ്. 2020 സെപ്തംബറില്‍ പുറത്തിറങ്ങിയ സോണറ്റ് 44 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ മത്സരമുള്ള നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്യുവികളുടെ വിഭാഗത്തില്‍ സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഫീച്ചറുകളും സവിശേഷ രൂപകല്‍പനയും പ്രകടനവുമാണ് കിയയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. കിയയുടെ ആകെ വില്‍പനയില്‍ 33.3 ശതമാനം നേടിയ കിയയുടെ 3,17,754 കാറുകള്‍ തദ്ദേശീയമായാണ് വിറ്റത്. 85,814 സോണറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുകയായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ സോണറ്റ് ഇന്ത്യയിലെ കിയയുടെ പ്രധാന മോഡലായി മാറിയിട്ടുണ്ട്. കിയ തിരഞ്ഞെടുത്തവരില്‍ 63 ശതമാനവും സണ്‍റൂഫ് അടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിച്ചിരുന്നു. കിയ ഉടമകളില്‍ 63 ശതമാനവും പെട്രോള്‍ എന്‍ജിനുകള്‍ തിരഞ്ഞെടുത്തപ്പോള്‍ 37 ശതമാനം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് തെരഞ്ഞെടുത്തത്. കിയയുടെ നാലു പുതിയ മോഡലുകളാണ് കിയ അടുത്തിടെയാണ് പുറത്തിറക്കിയത്. വേരിയന്റുകളുടെ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളാണ് കിയ പുറത്തിറക്കിയത്. സണ്‍റൂഫ്, എല്‍ഇഡി കണക്റ്റഡ് ടെയില്‍ ലാംപുകള്‍, ഫുള്ളി ഓട്ടമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍, പിന്നിലെ ഡിഫോഗര്‍ എന്നിങ്ങനെയുള്ള പല ഫീച്ചറുകളും ഈ മോഡലുകളിലുണ്ട്. പ്രതിമാസം 9,000 സോണറ്റുകളാണ് ഇന്ത്യയില്‍ കിയ നിര്‍മിക്കുന്നത്. 7.99 ലക്ഷം മുതല്‍ 15.75 ലക്ഷം രൂപ വരെയാണ് കിയ സോണറ്റിന്റെ വില.