◾https://dailynewslive.in/ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന് മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരായ 21 പേരുടെ കത്ത്. ജൂഡീഷ്യറിക്ക് മുകളില്‍ സമ്മര്‍ദത്തിന് ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ സംരക്ഷിക്കണമെന്നും ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടണമെന്നുമാണ് കത്തിലെ ആവശ്യം. നേരത്തെ ഹരീഷ സാല്‍വെ, പിങ്കി ആനന്ദ് അടക്കമുള്ള 600ഓളം അഭിഭാഷകരും സമാനമായി ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.
◾https://dailynewslive.in/ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിലേക്ക് ദേശീയ നേതാക്കളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവും വയനാടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയും പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ ഇന്ന് കേരളത്തിലുണ്ട്. സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങിയ നേതാക്കളും 23 വരെയുള്ള സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പങ്കെടുക്കും.
◾https://dailynewslive.in/ കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ കണ്ടത് എന്‍.ഡി.എ. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയുള്ള വര്‍ഷങ്ങളിലാണ് വികസനത്തിന്റെ യഥാര്‍ത്ഥ കുതിപ്പ് കാണാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്നും മുഖ്യന്ത്രി ജനങ്ങളെ പറഞ്ഞുപറ്റിച്ചുവെന്നും മോദി ആരോപിച്ചു. സാധാരണക്കാരുടെ പണം തിരികെ നല്‍കാന്‍ മോദി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നും മോദി വാഗ്ദാനം നല്‍കി. കോണ്‍ഗ്രസിന്റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റില്‍ മത്സരിക്കാതെ കേരളത്തിലെത്തിയെന്നും ജയിക്കാന്‍ നിരോധിത സംഘടനയുമായി കൈകോര്‍ക്കുന്നുവെന്നും പറഞ്ഞ മോദി ഇദ്ദേഹത്തിന് സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ലെന്നും ആരോപിച്ചു. സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പത്മജ വേണുഗോപാല്‍, നടന്‍ ദേവന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-10*
2008 ല്‍ കാര്‍മല്‍ ജംഗ്ഷനിലുണ്ടായിരുന്ന തൊടുപുഴ ഷോറൂം മൂവാറ്റുപുഴ റോഡിലേക്ക് മാറ്റി സ്ഥാപിച്ചു. 1977 ല്‍ ആരംഭിച്ച 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഷോറൂമിന് പകരം 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഷോറൂം ആരംഭിച്ചത്.
*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*
◾https://dailynewslive.in/ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനായെത്തി. ഇന്നുരാവിലെ പത്തുമണിയോടെയാണ് വയനാടിനോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി സ്‌പോര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ രാഹുല്‍ എത്തിയത്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും രണ്ടിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഹിന്ദിയേക്കാള്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണെന്നും, വയനാട്ടിലേക്ക് വരുമ്പോള്‍ വീട്ടിലേക്ക് വന്ന പ്രതീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നീലഗിരി താളൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വന്നിറങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തിയത് എന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ഹെലികോപ്ടറുകളില്‍ ഇതുപോലെ പരിശോധന നടത്തുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
◾
◾https://dailynewslive.in/ മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ആരോഗ്യ പ്രശ്നങ്ങള്‍ അറിയിച്ച് ഇന്ന് ഹാജരായില്ല.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിച്ചത് ഗുരുതരവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാന്‍ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി കണ്ടെത്തിയത്. 2020 ജനുവരിയില്‍ സംസ്ഥാന ഫോറന്‍സിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പൊലീസിന്റെ തുടരന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍, വിചാരണ നടപടികള്‍ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയോ ജഡ്ജി അറിയിച്ചിരുന്നില്ല. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാര്‍ഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. കേസില്‍ മെമ്മറി കാര്‍ഡ് രേഖാമൂലമുള്ള തെളിവാണ്. ഐടി ആക്ടും എവിഡന്‍സ് ആക്ടും പ്രകാരം രേഖകളില്‍ കൃത്രിമം നടന്നെന്ന് കണ്ടെത്തിയാല്‍ ആ തെളിവിന്റെ വിശ്വാസ്യത ഇല്ലാതാകും. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാര്‍ഡിന് ആധികാരികതിയില്ലെന്ന് പ്രതിഭാഗം വാദിച്ചാല്‍ അത് കോടതിയ്ക്ക് പരിഗണിക്കേണ്ടതായും വന്നേക്കും.
◾https://dailynewslive.in/ വാഗ്ദാനം പാലിക്കാതിരിക്കുകയും പിന്നെ കാണുമ്പോള്‍ കള്ളം പറയുകയും ചെയ്യുന്നത് കോണ്‍ഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തില്‍ ശശിതരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീതു നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. പണംവാങ്ങി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയമെന്നും, അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാല്‍ നിയമപരമായ പോംവഴി ഉണ്ടെന്നും നുണ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം വികസത്തിന് എന്ത് നയമുണ്ട് എന്നത് ഇനിയെങ്കിലും പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി വ്യക്തമാക്കി.
◾https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്നും കരുവന്നൂര്‍ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാമെന്നും ഇഡി അറിയിച്ചു. പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതിയില്‍ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎല്‍എ കോടതിയെയാണ് ഇഡി അറിയിച്ചത്. ബാങ്കില്‍ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാന്‍ നടപടി ആവശ്യപ്പെട്ട് നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇഡി സത്യവാങ്മൂലം നല്‍കിയത്.
◾https://dailynewslive.in/ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വലിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ബൈക്ക് യാത്രികന്‍ റോഡിന് കുറുകെ കെട്ടിയ വടത്തില്‍ കുരുങ്ങി മരിച്ച സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎല്‍എ. ഒരു മുന്‍കരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയര്‍ കെട്ടിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ് ഉണ്ണിക്ക് ലൈസന്‍സ് ഇല്ലെന്നും, യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്നും നേരത്തെ പൊലീസ് പറഞ്ഞിരുന്നു.
◾https://dailynewslive.in/ കേരളത്തില്‍ എല്ലായിടത്തും എന്‍ ഡി എ മുന്നിലാണെന്നും അതിനാല്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയുമായും പിണറായി വിജയന് പിഡിപിയുമായാണ് കൂട്ടെന്നും പറഞ്ഞ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണെന്നും വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരമെന്നും ആരോപിച്ചു.
◾https://dailynewslive.in/ ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റു. ഏറ്റുമാനൂരില്‍ വച്ചാണ് ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ തെങ്കാശി സ്വദേശി കാര്‍ത്തി എന്ന യുവാവിന് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിന്‍ യാത്ര തുടര്‍ന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാല്‍ തങ്ങള്‍ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ കെ എസ് ഇ ബി ഓവര്‍സീയറെ ഓഫീസില്‍ കയറി മര്‍ദിച്ചതിനു പൊലീസ് കേസെടുത്തു. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുന:സ്ഥാപിക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. പത്തനംതിട്ട വായ്പൂര്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ വിന്‍സന്റ് രാജിനെയാണ് മര്‍ദിച്ചത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതാണ് പ്രകോപനത്തിനു കാരണമായത്. എഴുമറ്റൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് എതിരെ പെരുമ്പട്ടി പൊലീസാണ് കേസെടുത്തു.
◾https://dailynewslive.in/ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിലെ ധന വകുപ്പ് സെക്ഷന്‍ ഓഫീസറായ കെഎന്‍ അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ചുമതലയുള്ള സബ് കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസാണ് നടപടി എടുത്തത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ കണ്ണാടി എന്ന പേരിലിറക്കിയ ലഘുലേഖയില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള ലേഖനമെന്ന് വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അംഗീകരിക്കാതെ നടപടിയെടുക്കുകയായിരുന്നു.
◾https://dailynewslive.in/ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. ഈ മാസം 17 വരെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കാസര്‍കോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ കൊയ്ത് കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധര്‍ വെള്ളം കയറ്റി മുക്കി. എടത്വ കൃഷിഭവന്‍ പരിധിയില്‍ വരുന്ന എടത്വ നെടുമ്മാലി പാടത്ത് കൊയ്ത് കഴിഞ്ഞ് വയലില്‍ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്. കര്‍ഷകരായ പഴമാലി ബിന്നി, പറത്തറ ജോസി എന്നിവരുടെ നെല്ലാണ് വെള്ളത്തിലായത്.
വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലില്‍ കൂട്ടിയിട്ട് മടങ്ങിയ കര്‍ഷകര്‍ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തില്‍ മുങ്ങിയതായി ശ്രദ്ധയില്‍ പെട്ടത്. കര്‍ഷകര്‍ കൃഷി ഓഫീസറെ അറിയിച്ചു തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.
◾https://dailynewslive.in/ വണ്ടൂരില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം നടുവത്തു സ്വദേശി ഹുദയാണ് മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡില്‍ വീഴുകയായിരുന്നു.
◾https://dailynewslive.in/ പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്. പുലര്‍ച്ചെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ് പുലി പാതയില്‍ കിടക്കുന്നതായി കണ്ടത്.
◾https://dailynewslive.in/ പട്ടാമ്പിയില്‍ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങള്‍ക്കു മുന്‍പേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രതിശ്രുത വരനെ വിഷു ദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം.
◾https://dailynewslive.in/ ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വര്‍ഷത്തില്‍ 40 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാണ് നടത്തുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പണരഹിത പേയ്‌മെന്റുകള്‍ക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സമയപരിധിക്ക് ശേഷം പ്രചാരണം അനുവദിക്കില്ലെന്ന് പൊലീസ് കടുത്ത നിലപാടെടുത്തതോടെ കെ അണ്ണമലയും കോയമ്പത്തൂര്‍ പൊലീസും തമ്മില്‍ തര്‍ക്കം. രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രചാരണം മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി പുതൂര്‍ നിന്നും ഒണ്ടിപുതൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അണ്ണാമലൈയെയും സംഘത്തേയും പൊലീസ് സംഘം തടയുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫ്ലെയിംഗ് സ്‌ക്വാഡിന് ലഭിച്ച പരാതി അനുസരിച്ച് സുളൂര്‍ പൊലീസ് അണ്ണാമലൈയ്ക്കും മറ്റ് 300 പേര്‍ക്കുമെതിരെ കേസ് എടുത്തു.
◾https://dailynewslive.in/ 2014 ലെയും 2019 ലെയും സാഹചര്യം ഇത്തവണ ഇല്ലെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വിസ്മയിപ്പിക്കുന്നതായിരിക്കുമെന്നും രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുസ്ലിം ലീഗ് സ്വാധീനം എന്ന ആരോപണം തന്നെ മോദിയുടെ പരാജയ ഭീതിയുടെ തെളിവാണെന്നും ബിജെപി മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വാഗ്ദാനങ്ങളായി തന്നെ അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കര്‍ണാടകയിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടകയിലെ മുന്‍ ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീല്‍. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ മകന്‍ മൃണാള്‍ മത്സരിക്കുന്ന ബെലഗാവിയില്‍ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വര്‍ദ്ധിക്കുന്നത് കണ്ട് ഹെബ്ബാള്‍ക്കറിന് ഉറക്കം വരില്ലെന്നും. അവര്‍ക്ക് രാത്രി ഉറക്കം ലഭിക്കാന്‍ ഉറക്ക ഗുളികയോ മറ്റും വേണമെന്നും പാട്ടീല്‍ യോഗത്തില്‍ പറഞ്ഞിരുന്നു.
◾https://dailynewslive.in/ ഇറാന്‍ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈകാതെ അനുമതി നല്‍കും. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇറാന്‍ അധികൃതരുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരെ കാണാന്‍ അവസരമൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചത്.
◾https://dailynewslive.in/ ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ.
◾https://dailynewslive.in/ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്സ്. ഇസ്രയേല്‍ ഒറ്റയ്ക്കല്ലെന്ന് അമേരിക്കയും വ്യക്തമാക്കി. ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്ന് ഇറാന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. അതോടൊപ്പം ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി 7 രാജ്യ തലവന്‍ന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘര്‍ഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികള്‍ തുടരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.
◾https://dailynewslive.in/ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജുക്കേഷന്‍ സ്റ്റാര്‍ട്ട്അപ്പ് ആയ ബൈജൂസിന്റെ തലപ്പത്തേയ്ക്ക് വീണ്ടും എത്തി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ബൈജൂസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ ബൈജു രവീന്ദ്രന്‍ കൈകാര്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സിഇഒ അര്‍ജുന്‍ മോഹന്റെ രാജിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങള്‍ കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ബൈജൂസിന്റെ ബിസിനസിനെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പുനഃസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലേര്‍ണിങ് ആപ്പും ഓണ്‍ലൈന്‍ ക്ലാസുകളും, ട്യൂഷന്‍ സെന്ററുകള്‍, പരീക്ഷാ തയ്യാറെടുപ്പുകള്‍ എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ബൈജൂസിനെ അടിമുടി മാറ്റുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ബൈജു രവീന്ദ്രനെ വീണ്ടും തലപ്പത്തേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. ലേര്‍ണിങ് ആപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ബൈജു രവീന്ദ്രന് നല്‍കിയതായാണ് കമ്പനി അറിയിച്ചത്. ഏഴു മാസം നീണ്ട അവലോകനത്തിന് ശേഷമാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. മുന്‍ സിഇഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ ചെലവ് ചുരുക്കുന്നതിന്റെ വഴികള്‍ അടക്കം തേടി കൊണ്ടുള്ള മാസങ്ങള്‍ നീണ്ട അവലോകനത്തിന് ശേഷമാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. അര്‍ജുന്‍ മോഹന്‍ ഉപദേശ റോളിലേക്ക് മാറും. അര്‍ജുന്‍ മോഹന്റെ ആഴത്തിലുള്ള എഡ്ടെക് വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുനഃസംഘടനയിലൂടെയും ബൈജു രവീന്ദ്രന്റെ തിരിച്ചുവരവിലൂടെയും കമ്പനിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
◾https://dailynewslive.in/ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 7.8% വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2024-ന്റെ ആദ്യ പാദത്തില്‍ 20.8 ശതമാനം വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷം മൊബൈലുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനം ആയിരുന്നു. 2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഷവോമി. കഴിഞ്ഞ രണ്ട് വര്‍ഷമായുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്ന് ഷവോമി ശക്തമായി തിരിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ട്രാന്‍സിയന്റെ കയറ്റുമതിയില്‍ 84.5 ശതമാനം വര്‍ദ്ധിച്ചു. കമ്പനി 28.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. വിപണി വിഹിതം വെറും 10 ശതമാനമായിരുന്നു.
◾https://dailynewslive.in/ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ചിത്രത്തില്‍ ‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടര്‍ബോ ജോസ് ജൂണ്‍ 13 ന് എത്തുന്നു എന്നറിയിച്ച് മമ്മൂട്ടിയും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്‍കുന്നതാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.
◾https://dailynewslive.in/ അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ചിത്തിനി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ ശ്രദ്ധേയമായി കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടന്‍ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ മേയ് ആദ്യം വിപണിയിലെത്തും. ടോക്കിയോ മോട്ടര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ സുസുക്കി സ്വിഫ്റ്റ് ഇന്ത്യയില്‍ മാത്രമല്ല ജാപ്പനീസ് വിപണിയിലും ഉടന്‍ പുറത്തിറക്കും. എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ്. കെ12 എന്‍ജിന്‍ 90എച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ജപ്പാനില്‍ പ്രദര്‍ശിപ്പിച്ച ഇസഡ് 12 ഇ എന്ന 1.2 ലീറ്റര്‍ എന്‍ജിന് 80 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കുമുണ്ട്. അതേ സ്പെക്കില്‍ തന്നെയാണ് ഈ എന്‍ജിന്‍ ഇന്ത്യയിലെത്തുക എന്ന് വ്യക്തമല്ല. ജാപ്പനീസ് മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് മോട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് എന്‍ജിന് 3 ബിഎച്ച്പിയും 60 എന്‍എം അധിക ടോര്‍ക്കും നല്‍കും. ലീറ്ററിന് 24.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. ജാപ്പനീസ് വിപണിയില്‍ സിവിടി, ഓണ്‍വീല്‍ ഡ്രൈവ് മോഡലുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എഎംടി, മാനുവല്‍ ഗിയര്‍ബോക്സുകള്‍ക്കാണ് സാധ്യത.
◾https://dailynewslive.in/ കുഞ്ചന്‍ നമ്പ്യാര്‍, വള്ളത്തോള്‍, കുമാരനാശാന്‍ ജി., ചങ്ങമ്പുഴ, എസ്.കെ. പൊറ്റെക്കാട്ട്. ഒ.വി. വിജയന്‍, കുഞ്ഞുണ്ണി, വയലാര്‍, ചെറുകാട്, വൈലോപ്പിള്ളി
നിത്യചൈതന്യയതി, തകഴി, ഒ.എന്‍.വി., പി.സുഗതകുമാരി, ബഷീര്‍, അക്കിത്തം, മാധവിക്കുട്ടി, അഴീക്കോട്, ഉറൂബ് തുടങ്ങി പ്രിയപ്പെട്ട എഴുത്തുകാരുടെ ബാല്യകാലജീവിതം. മലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ ജീവിതത്തെ അടുത്തറിയാം. ‘എഴുത്തുകാരുടെ കുട്ടിക്കാലം’. ഡോ. ഗോപി പുതുക്കോട്. മാതൃഭൂമി. വില 238 രൂപ.
◾https://dailynewslive.in/ പുകയിലയ്ക്ക് പകരം അല്‍പം കൂടി സുരക്ഷിതമായ ഒന്നെന്ന ധാരണയില്‍ പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിഗരറ്റ്. നിക്കോട്ടീനും പ്രോപ്പിലീന്‍ ഗ്ലൈക്കോളും ഫ്‌ളേവറുകളും ചില രാസവസ്തുക്കളും ചേര്‍ന്ന ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഇ-സിഗരറ്റിലുള്ളത്. ഇവ ചൂടാകുമ്പോള്‍ ഉണ്ടാകുന്ന നീരാവിയാണ് വേപ്പര്‍മാര്‍ ശ്വാസകോശത്തിലേക്ക് എടുക്കുന്നത്. എന്നാല്‍ സിഗരറ്റ് വലി പോലെ തന്നെ ഒട്ടും സുരക്ഷിതമല്ല ഇ-സിഗരറ്റുകളെന്നും ഇവ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 1.7 ലക്ഷം പേരെ 45 മാസത്തേക്ക് നിരീക്ഷിച്ചാണ് ബാള്‍ട്ടിമോറിലെ മെഡ്സ്റ്റാര്‍ ഹെല്‍ത്ത് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ 3242 പേര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായി. ഇ-സിഗരറ്റ് ഉപയോഗിച്ചവര്‍ക്ക് അത് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം അധികമാണെന്ന് ഈ ഡേറ്റകളില്‍ നിന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഇ-സിഗരറ്റ് ഉപയോഗം ഹൃദയപേശികളെ കട്ടിയാക്കുമെന്നും ഹൃദയത്തിലേക്കുളള രക്തക്കുഴലുകളുടെ ആവരണങ്ങളെ നശിപ്പിക്കുമെന്നും പുതിയ രക്തക്കുഴലുകളുടെ വികസനത്തെ നിയന്ത്രിക്കുമെന്നും ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇവയെല്ലാം ഹൃദയസ്തംഭനത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇ-സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ക്ക് പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇല്ലാത്തത് ഇവ ചൂടാകുമ്പോള്‍ ഹാനികരമായ രാസവസ്തുക്കള്‍ പുറത്തെത്താന്‍ കാരണമാകും. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗസങ്കീര്‍ണ്ണതകളിലേക്കും ഇവയുടെ ഉപയോഗം നയിക്കാം. ഇന്ത്യയില്‍ ഇ-സിഗരറ്റുകളുടെ നിര്‍മ്മാണവും ഇറക്കുമതിയും വില്‍പനയും നിരോധിച്ചിട്ടുണ്ടെങ്കിലും കരിഞ്ചന്തയില്‍ ഈ ഉത്പന്നങ്ങള്‍ ലഭ്യമാകുന്നതായി സംശയിക്കപ്പെടുന്നു. ഇന്ത്യക്കാരില്‍ 23 ശതമാനം പേര്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ എട്ട് ശതമാനം പേര്‍ നിത്യവും ഇത് ഉപയോഗിക്കുന്നതായും പ്രീവന്റീവ് മെഡിക്കല്‍ റിപ്പോര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു സര്‍വേ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.44, പൗണ്ട് – 104.12, യൂറോ – 88.91, സ്വിസ് ഫ്രാങ്ക് – 91.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.08, ബഹറിന്‍ ദിനാര്‍ – 221.42, കുവൈത്ത് ദിനാര്‍ -270.98, ഒമാനി റിയാല്‍ – 216.75, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.72, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 60.74.