നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’. പേര് സൂചിപ്പിക്കും പോലെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. ദീര്‍ഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. വീശിഷ്ട സേവനത്തിന് രണ്ട് തവണ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രക്കനി, അശോകന്‍, ശിവദ, സ്വാസിക, ദുര്‍ഗ കൃഷ്ണ, സുധീഷ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, രമേശ് പിഷാരടി, ജൂഡ് ആന്റണി, ഷഹീന്‍ സിദ്ദിഖ്, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, മഞ്ജു പിള്ള, ഉമ നായര്‍, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, അനു നായര്‍, പൊന്നമ്മ ബാബു, സ്മിനു സിജോ, സിമി എബ്രഹാം, കനകമ്മ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് വേണ്ടി മുന്‍ ഡീ ജി പി ലോകനാഥ് ബെഹ്റയുടെ സാന്നിധ്യത്തില്‍ ഒരു പരീശീലന ക്ലാസ് കൊച്ചിയില്‍ നടന്നു.