S4 yt cover 2

https://dailynewslive.in/ ഏഴുമാസങ്ങള്‍ക്കു മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മട്ടണ്‍ വീഡിയോ വിശ്വാസികളെ അപമാനിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലാലുപ്രസാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മട്ടണ്‍ തയ്യാറാക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. നവരാത്രിയുടെ സമയത്ത് നോണ്‍വെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസികാവസ്ഥയോടെയാണ് ഇവര്‍ നല്കുന്നതെന്നും ഇത് ആരെ സന്തോഷിപ്പിക്കാനാണെന്നും ജമ്മുകശ്മീരിലെ ഉധംപൂരിലെ റാലിയില്‍ മോദി കുറ്റപ്പെടുത്തി. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷത്തില്‍ മാറ്റമുണ്ടെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഹിന്ദുത്വ വിഷയങ്ങളിലേക്ക് നരേന്ദ്ര മോദി ശ്രദ്ധ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയായിരുന്നു കേരളം മുന്‍കൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. നേരത്തേ സംസ്ഥാനത്തിന് 5000 കോടിരൂപ നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു.

https://dailynewslive.in/ ധാതുമണല്‍ ഖനനം നടത്താന്‍, സിഎംആര്‍എല്‍ കമ്പനിക്ക് സഹായം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ 19ന് വിധി പറയാമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മാസപ്പടിയില്‍ അന്വേഷണം വേണമോ, വേണമെങ്കില്‍ അത് കോടതി നേരിട്ടോ അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണമാണോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-7*

1986 ല്‍ കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് കെ.കെ.റോഡില്‍ 12 സെന്റ് സ്ഥലത്ത് കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളിലൊന്ന് പുളിമൂട്ടില്‍ സില്‍ക്ക് ഹൗസ് ആരംഭിച്ചു. 30,000 ചതരശ്ര അടി വിസ്തീര്‍ണത്തില്‍ നൂറിലേറെ ജീവനക്കാരുമായാണ് ആ ഷോറൂം ആരംഭിച്ചത്.

*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*

https://dailynewslive.in/ സംസ്ഥാനത്ത് വിഷുച്ചന്തകള്‍ ഇന്ന് ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന്‍ – വിഷു ചന്തകള്‍ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല. കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.

https://dailynewslive.in/ സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിലേക്കുള്ള നിയമനത്തിനായി അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ നല്‍കി എന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഡിജിറ്റല്‍ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളില്‍ തെളിവ് പുറത്ത് വിടുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസ് വന്നേക്കും. കേസ് വന്നാല്‍ അനില്‍ ആന്റണിയും പ്രതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് ലക്ഷ്യം . വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ആണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ആനി രാജ പ്രതികരിച്ചു. ജനകീയ വിഷയങ്ങളില്‍ സുരേന്ദ്രന് പ്രതികരണമില്ല, ജനശ്രദ്ധ നേടുക എന്നതാണ് ലക്ഷ്യം. എല്ലാ വിഭാഗവും ഇടകലര്‍ന്ന് ജീവിക്കുന്ന മണ്ണ് ആണിത്. അവിടേക്കാണ് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ അത് അനുവദിക്കില്ല എന്നും ആനി രാജ പറഞ്ഞു.

https://dailynewslive.in/ ജനശ്രദ്ധ നേടാനാണ് ഇപ്പോള്‍ ഗണപതിവട്ടവുമായിട്ട് സുരേന്ദ്രന്‍ ഇറങ്ങിയിരിക്കുന്നതെന്ന് കെ മുരളീധരന്‍. ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീര്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. അത് ഗണപതി മതവിശ്വാസികളുടെ വികാരമാണ് എന്നതിനാലാണ്. സുല്‍ത്താന്‍ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുല്‍ത്താന്‍ ബത്തേരിയും കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ കേരളത്തിലെ ബിജെപി നേതൃത്വം തമാശയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഗണപതിവട്ടം വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു വസീഫ്. ഉത്തരേന്ത്യയിലേത് പോലെ വര്‍ഗീയത ഇവിടെ പറയാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകള്‍ സുരേന്ദ്രന്‍ പറയുന്നത് എന്നും വസീഫ് പരിഹസിച്ചു.

https://dailynewslive.in/ പാനൂര്‍ ബോംബ് സ്ഫോടനകേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡില്‍ കഴിയുന്ന അരുണ്‍, ഷെബിന്‍ലാല്‍, അതില്‍, സായൂജ്, അമല്‍ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്ഫോടനത്തില്‍ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

https://dailynewslive.in/ പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് എംഎം ഹസ്സന്‍ കത്ത് നല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മ്മാണം. ബോംബ് നിര്‍മ്മാണം ഭീകര പ്രവര്‍ത്തനമാണ്. വടകരയിലെ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമാണിതെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാന്‍ അവസരം കിട്ടിയാല്‍ അത് നിര്‍വഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കില്‍ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താന്‍ ശബ്ദം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ, വിശദമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് റദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തേ, സെഷന്‍സ് കോടതിയില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അതിജീവിതയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. കേസ് മെയ് 30 ലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കില്‍ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു. എതിര്‍പ്പുമായി ദിലീപിന്റെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ ഇടുക്കി രൂപതയെ വിമര്‍ശിച്ച് കത്തോലിക്ക സഭയിലെ ഒരു വിഭാഗം . കഴിഞ്ഞ ദിവസമാണ് ഇടുക്കി രൂപതയില്‍ ദി കേരള സ്റ്റോറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. സിനിമ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ ആശയ ചിത്രമാണെന്നും ക്രിസ്തുവിന്റെ സന്ദേശത്തിനും സഭയുടെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്നും കത്തോലിക്ക സഭയിലെ ഒരു വിഭാഗം സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.

https://dailynewslive.in/ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് കെ.മുരളീധരന്‍. അഴിമതിക്കേസുകളില്‍ താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയമുണ്ട് . സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോണ്‍ഗ്രസിനെതിരായ വിമര്‍ശനമെന്നും അദ്ദേഹം പരിഹസിച്ചു.

https://dailynewslive.in/ എ കെ ആന്റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്ന് അനില്‍ ആന്റണിയോട്, ശശി തരൂര്‍. അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി. പത്തനംതിട്ടയിലെ തോല്‍വി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

https://dailynewslive.in/ വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുവണ്ണ ജിഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

https://dailynewslive.in/ 35 വര്‍ഷം നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് സിന്ധുധ്വജ് എന്ന മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തിച്ചു. ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്ത മുങ്ങിക്കപ്പല്‍ പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലാണ് പൊളിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു കപ്പല്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ പൊളിക്കാനെത്തിയത്.

https://dailynewslive.in/ കൊട്ടാരക്കര എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ പയനീര്‍ സെല്‍വത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

https://dailynewslive.in/ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെ പശ്ചിമ ബംഗാളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.

https://dailynewslive.in/ കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി ഉയര്‍ത്തി. കുടിയേറ്റം കുറയ്ക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

https://dailynewslive.in/ സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. ഇന്ന് കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയും പവന് 800 രൂപയും കത്തിക്കയറി. പവന്‍വില ചരിത്രത്തിലാദ്യമായി 53,000 രൂപയും ഗ്രാം 6,700 രൂപയും ഭേദിച്ചു. 6,720 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് വില; പവന് 53,760 രൂപയും. ഈ മാസം ഇതുവരെ മാത്രം പവന് 3,080 രൂപയും ഗ്രാമിന് 385 രൂപയുമാണ് കേരളത്തില്‍ കൂടിയത്. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് 58,200 രൂപയെങ്കിലും കൊടുത്താലേ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 90 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് പുത്തന്‍ ഉയരമായ 5,620 രൂപയിലെത്തി. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. വില ശമനമില്ലാതെ കുതിക്കുന്നതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പലരും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് പവന്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നവര്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പവനിലേക്ക് വാങ്ങല്‍ കുറയ്ക്കുന്ന ട്രെന്‍ഡാണ് നിലവിലുള്ളതെന്നും വ്യാപാരികള്‍ പറയുന്നു. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും കുതിക്കുകയാണ്. കേരളത്തില്‍ ഗ്രാമിന് ഇന്ന് ഒരു രൂപ ഉയര്‍ന്ന് 90 രൂപയായി. റെക്കോഡ് വിലയാണിത്.

https://dailynewslive.in/ മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ വാട്സ്ആപ്പ് എഐ ക്ലബ്ബില്‍ എത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ മെറ്റാ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയാണിത്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കുക,നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. എന്തിനെക്കുറിച്ചും സംഭാഷണങ്ങള്‍ നടത്താനും മെറ്റാ എഐക്ക് സാധിക്കും. ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി പറയുന്നു. ചാറ്റ്സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. ജനറേറ്റീവ് എഐ അസിസ്റ്റന്റുമാര്‍ക്കായുള്ള അടുത്ത തലമുറയായ ലാമ 2 മെറ്റ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വരും ആഴ്ചകളില്‍ ലാമ 3 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ ടീസര്‍ എത്തി. വെങ്കി അട്‌ലുരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ആയി ദുല്‍ഖര്‍ എത്തുന്നു. കിങ് ഓഫ് കൊത്തയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റേതായി റിലീസിനെത്തുന്ന അടുത്ത ചിത്രം കൂടിയാണിത്. ബാങ്ക് കൊളളയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. എണ്‍പത് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. മീനാക്ഷി ചൗദരിയാണ് നായിക. സംഗീതം ജി.വി. പ്രകാശ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി. ജൂലൈ മാസം തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.

https://dailynewslive.in/ എ.ആര്‍. മുരുകദോസും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു. സിക്കന്ദര്‍ എന്നാണ് സിനിമയുടെ പേര്. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം. 2020ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘ദര്‍ബാറി’നു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദര്‍’. ‘കിക്ക്’, ‘ജുദ്വാ’, ‘മുജ്‌സെ ഷാദി കരോഗി’ തുടങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും സാജിദ് നദിയാദ്വാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സിക്കന്ദര്‍’. ബോക്‌സ് ഓഫീസില്‍ 100 കോടി കടന്ന ‘ഗജിനി’യിലൂടെ എആര്‍ മുരുഗദോസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചു. അക്ഷയ് കുമാറിന്റെ ‘ഹോളിഡേ: എ സോള്‍ജിയര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി’ എന്ന ചിത്രവും അദ്ദേഹം ഹിന്ദിയില്‍ സംവിധാനം ചെയ്തിട്ടുണ്ട്.

https://dailynewslive.in/ പുതിയ 2024 ബജാജ് പള്‍സര്‍ എന്‍250 ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,50,829 രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. അപ്‌ഡേറ്റുകളുടെ കാര്യത്തില്‍, പുതിയ ബജാജ് പള്‍സര്‍ എന്‍250 കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് പുതിയ കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഹാന്‍ഡ്‌ലിംഗ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ 37 എംഎം ഇന്‍വേര്‍ട്ടഡ് ഫോര്‍ക്ക് സസ്പെന്‍ഷനാണ് പ്രധാന ഹൈലൈറ്റുകളിലൊന്ന്. 2024 ബജാജ് പള്‍സര്‍ എന്‍250 സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു, കോളുകളിലേക്കും എസ്എംഎസ് അലേര്‍ട്ടുകളിലേക്കും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനിലേക്കും ആക്സസ് നല്‍കുന്നു. പുതിയ ബജാജ് പള്‍സര്‍ എന്‍ 250 ന് 800 എംഎം സീറ്റ് ഉയരമുണ്ട്. ഇത് മുമ്പത്തേതിനേക്കാള്‍ അഞ്ച് എംഎം കൂടുതലാണ്. കൂടാതെ അതിന്റെ ഭാരം രണ്ട് കിലോ വര്‍ദ്ധിപ്പിച്ചു. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 14 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമായാണ് ബൈക്ക് എത്തുന്നത്. എഞ്ചിന്‍ ബേയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 24.5പിഎസ് കരുത്തും 21.5എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 249.07സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് പുതിയ 2024 ബജാജ് പള്‍സര്‍ എന്‍250 ഉപയോഗിക്കുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഫീച്ചര്‍ ചെയ്യുന്ന അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

https://dailynewslive.in/ ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്ത വചനങ്ങളിലൂടെ അവന്‍ സ്വര്‍ഗ്ഗരാജ്യത്തിലെ നീതിവ്യവസ്ഥ കുറിച്ചുവെച്ചു. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതി അവനു സ്വീകാര്യമായിരുന്നില്ല. മനുഷ്യര്‍ കാണേണ്ടതിനുമാത്രം ആചരിക്കപ്പെടുന്ന അവരുടെ നീതി മനുഷ്യരുടെ പിഴകളെ ഹൃദയപൂര്‍വ്വം ക്ഷമിച്ചില്ല. അവന്റെ നീതിയുടെ കാതല്‍ ക്ഷമയാണ്. അന്തമില്ലാത്ത പിഴകളെ നിരങ്കുശമായി ക്ഷമിക്കുക. സ്വകര്‍മ്മാനുഷ്ഠാനത്തിലൂടെ അവനു ബോദ്ധ്യമായ

ഈ നീതിവ്യവസ്ഥ ആരെയും വിധിച്ചകറ്റുന്നില്ല. ആരെയും വിധിച്ചുമാറ്റാതെ എല്ലാറ്റിനെയും ഉള്‍ക്കൊണ്ട് എല്ലാ നീതിയും നിവര്‍ത്തിക്കലാണ് ആ നീതിയുടെ

കര്‍മ്മവ്യവസ്ഥ. ‘ജീവനുള്ള ദൈവത്തിന്റെ പുത്രന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ദര്‍ശനത്തെ അദ്വൈതവേദാന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. ക്രിസ്ത്വനുഭവത്തിന്റെ വ്യത്യസ്തമായ വചനസാക്ഷ്യം. ‘ക്രിസ്തുദര്‍ശനം’. ഡോ.കെ.എസ് രാധാകൃഷ്ണന്‍. മാതൃഭൂമി. വില 204 രൂപ.

https://dailynewslive.in/ ദിവസവും വ്യായാമം ചെയ്താല്‍ ശരീത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്. എന്നാല്‍ സമയക്കുറവും ചില സാഹചര്യങ്ങളും മൂലം ഇതിന് സാധിക്കാത്തവര്‍ക്ക് ഈ ഗുണങ്ങളെല്ലാം ഒരു മരുന്നിലൂടെ നേടാന്‍ സാധിച്ചാലോ? ഇതിന് വഴിയൊരുക്കുന്ന ഒരു പുതിയ സംയുക്തം കണ്ടെത്തിയിരിക്കുകയാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍. ഒരു ദശാബ്ദക്കാലം എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് എസ്എല്‍യു-പിപി-332 എന്ന സംയുക്തം ഗവേഷകര്‍ വികസിപ്പിച്ചത്. ഈസ്ട്രജന്‍ റിലേറ്റഡ് റിസപ്റ്ററുകള്‍(ഇആര്‍ആര്‍) എന്ന പ്രത്യേക പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്നവയാണ് ഈ സംയുക്തങ്ങള്‍. ഇആര്‍ആറുകളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ അമിതവണ്ണം, ഹൃദയസ്തംഭനം, പ്രായാധിക്യം മൂലമുള്ള വൃക്ക പ്രശ്‌നം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എസ്എല്‍യു-പിപി-332ന് തലച്ചോറിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ലെങ്കിലും പുതുതായി രൂപകല്‍പന ചെയ്ത ചില സംയുക്തങ്ങള്‍ക്ക് ഇതിന് സാധിക്കുമെന്നും അള്‍സ്‌ഹൈമേഴ്‌സ് പോലെ നാഡീവ്യൂഹസംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എലികളുടെ കോശങ്ങള്‍ക്കുളളില്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എസ്എല്‍യു-പിപി-332 സംയുക്തങ്ങള്‍ മനുഷ്യരിലും വിജയിച്ചാല്‍ ആരോഗ്യപരിചരണത്തില്‍ വലിയ വഴിത്തിരിവാകുമെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്പ്രിങ് മീറ്റിങ്ങിലാണ് പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെട്ടത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.39, പൗണ്ട് – 104.33, യൂറോ – 89.09, സ്വിസ് ഫ്രാങ്ക് – 91.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 221.27, കുവൈത്ത് ദിനാര്‍ -270.83, ഒമാനി റിയാല്‍ – 216.62, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.76.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *