പുതിയ 2024 ബജാജ് പള്‍സര്‍ എന്‍250 ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,50,829 രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. അപ്ഡേറ്റുകളുടെ കാര്യത്തില്‍, പുതിയ ബജാജ് പള്‍സര്‍ എന്‍250 കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് പുതിയ കളര്‍ സ്കീമുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഹാന്‍ഡ്ലിംഗ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ 37 എംഎം ഇന്‍വേര്‍ട്ടഡ് ഫോര്‍ക്ക് സസ്പെന്‍ഷനാണ് പ്രധാന ഹൈലൈറ്റുകളിലൊന്ന്. 2024 ബജാജ് പള്‍സര്‍ എന്‍250 സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു, കോളുകളിലേക്കും എസ്എംഎസ് അലേര്‍ട്ടുകളിലേക്കും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനിലേക്കും ആക്സസ് നല്കുന്നു. പുതിയ ബജാജ് പള്‍സര്‍ എന്‍ 250 ന് 800 എംഎം സീറ്റ് ഉയരമുണ്ട്. ഇത് മുമ്പത്തേതിനേക്കാള്‍ അഞ്ച് എംഎം കൂടുതലാണ്. കൂടാതെ അതിന്റെ ഭാരം രണ്ട് കിലോ വര്‍ദ്ധിപ്പിച്ചു. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 14 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമായാണ് ബൈക്ക് എത്തുന്നത്. എഞ്ചിന് ബേയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 24.5പിഎസ് കരുത്തും 21.5എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 249.07സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിന് തന്നെയാണ് പുതിയ 2024 ബജാജ് പള്‍സര്‍ എന്‍250 ഉപയോഗിക്കുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഫീച്ചര്‍ ചെയ്യുന്ന അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.