◾https://dailynewslive.in/ ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് റംസാന്-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ചന്ത തുടങ്ങാന്‍ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. ഹര്‍ജി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
◾https://dailynewslive.in/ താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും, വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും വിഷയം 1984ല്‍ പ്രമോദ് മഹാജന് ഉന്നയിച്ചതാണെന്നും സുരേന്ദ്രന് പറഞ്ഞു.
◾https://dailynewslive.in/ സുരേന്ദ്രന് എന്തും പറയാമെന്നും, അദ്ദേഹം ജയിക്കാന്‍ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും ടി സിദ്ദിഖ് എം എല്‍ എ. ഇത് കേരളമാണെന്നും അതൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോയെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രന് പ്രതികരിച്ചു. ബത്തേരിക്കാര്‍ക്ക് പേര് മാറ്റണം എന്നില്ലെന്നും ഇന്നാട്ടുകാരന് അല്ലാത്ത സുരേന്ദ്രന് അത് മോഹിക്കേണ്ടെന്നും ബത്തേരി നഗരസഭ ചെയര്മാന് ടി കെ രമേശ് പറഞ്ഞു.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-6*
1960 കളില്‍ പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിന്റെ ആദ്യ പത്രപരസ്യം പ്രസിദ്ധീകരിച്ചത് ദീപിക ദിനപത്രത്തിലായിരുന്നു. എന്നാല്‍ ആദ്യ പരസ്യ ഹോര്‍ഡിംഗ് പ്രത്യക്ഷപ്പെട്ടത് 1977 ലാണ്. കെ.പി.ബി അഡ്വര്‍ടൈസിംഗ് ഏജന്‍സി മുഖാന്തിരമായിരുന്നു അന്ന് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*
◾https://dailynewslive.in/ സുല്‍ത്താന്‍ ബത്തേരി എന്ന പേരിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്. സാംസ്കാരിക അത്യാപത്തിന്റെ സൂചനയെന്ന് സാഹിത്യകാരന് സച്ചിദാനന്ദനും ചരിത്രം ചികഞ്ഞുപോയാല്‍ ഗണപതിവട്ടത്തിലും നില്‍ക്കില്ല എന്നും, ഇപ്പറയുന്ന സ്ഥലത്തിന്റെ നമുക്കറിയാവുന്ന ഏറ്റവും പഴയ പേര് കന്നഡയിലാണെന്നും സാഹിത്യകാരന് ഒ കെ ജോണിയും പ്രതികരിച്ചു.
◾https://dailynewslive.in/ ആര്‍എസ് എസ് പിന്നില്‍ നിന്നും ചരട് വലിക്കുന്ന ഒരു ബിജെപി സര്‍ക്കാര്‍ മൂന്നാമതൊരിക്കല്‍ കൂടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യ അതോടെ അസ്തമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അത് ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇപ്പോള്‍ തന്നെ ഭരണഘടന മാറ്റാനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് മേല്‍നോട്ടത്തില്‍ ഡോ. ബി ആര് അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ അവര്‍ പൊളിച്ചെഴുതുമെന്നും അതോടുകൂടി ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എകെ ആന്റണി പറഞ്ഞു.
◾https://dailynewslive.in/ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാം. വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. വിധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു.
◾https://dailynewslive.in/ പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാന്‍ ആരും ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. ഒരാളും പാര്‍ട്ടി അറിവോടെ അതിനു മുതിരേണ്ട, പാര്‍ട്ടി അത് ഉപയോഗിക്കുന്നുമില്ല. ബോംബ് നിര്‍മാണ കേസില്‍ സന്നദ്ധ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്ന് പൊലീസും, ഡിവൈഎഫ്ഐക്കാര്‍ ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ ഡിവൈഎഫ്ഐക്കാര്‍ പാര്ട്ടിക്കാരല്ലല്ലേയെന്നും, സിപിഎം സംസ്ഥാനസെക്രട്ടറി എല്ലാവരെയും പൊട്ടന്മാരാക്കുകയാണോ എന്നും വിഷയത്തില്‍ കണ്ണൂരിലെ സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്നും കെ.കെ.രമ എം.എല്‍.എ. പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രമ.
◾https://dailynewslive.in/ പാനൂരില്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ബോംബ് നിര്‍മിക്കാനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ ഷിജാല്‍, ഷബിന് ലാല്‍ എന്നിവരാണ് കല്ലിക്കണ്ടിയില്‍ നിന്ന് ബോംബ് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയതെന്നും വ്യക്തമായി. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്. പ്രതിപ്പട്ടികയിലെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.
◾https://dailynewslive.in/ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൂടാതെ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
◾https://dailynewslive.in/ പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഒരു മാസത്തിനുള്ളില്‍ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശം. ആലുവയിലെ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസില്‍ കെട്ടിടം ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവര്ത്തകന് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. ഇതിനെതിരെ വിവരാവകാശപ്രവര്ത്തകന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മുന്‍ എം എല്‍എയും കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതി ആംഗവുമായിരുന്ന പി പി സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മില്‍ ചേര്‍ന്നു. വലതു പക്ഷ വര്‍ഗീയതയും ഫാസിസവും തടയാന്‍ ഇടത്പക്ഷം ശക്തിപ്പെടണമെന്നും, അതിനാല്‍ സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സുലൈമാന്‍ റാവുത്തര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കോട്ടയം വിജയപുരത്ത് ഇടതു സ്ഥാനാര്‍ഥിയായ തോമസ് ചാഴിക്കാടന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേറ്റിന്റെ നിര്‍ദേശം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നും, ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം പര്യടനത്തിനു പോകാനുമാണ് നിര്‍ദ്ദേശം നല്‍കിയത്. മെമ്പര്‍ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്റെ വിശദീകരണം. എന്നാല്‍ നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
◾https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് സാന്നിധ്യത്തിന്റെ പ്രാധാന്യം ഈ പാര്‍ലമെന്റില്‍ അറിയാമെന്നും, ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാര്‍ലമെന്റ് ഉണ്ടായാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാല്‍ കോണ്‍ഗ്രസ് എന്ത് ചെയ്യുമെന്നും പ്രലോഭനത്തില്‍ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോണ്‍ഗ്രസുകാരുണ്ടെന്നും ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളില്‍ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാര്‍ത്ഥി എന്‍. ബാലകൃഷ്ണന്. ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന് വ്യക്തമാക്കി.
◾https://dailynewslive.in/ കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീ പടര്‍ന്ന് സ്ഫോടനം. സ്ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുടവന്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടര്‍ന്ന് സ്ഫോടനം ഉണ്ടായത്.
◾https://dailynewslive.in/ തൃശൂര്‍ കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു പിടിച്ചെടുത്തു. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്. പാടത്ത് ഉണ്ടായിരുന്ന സ്ഫോടക വസ്തു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചു. കുന്നംകുളം പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സ്ഫോടക വസ്തു എങ്ങനെ ഇവിടെ എത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്.
◾https://dailynewslive.in/ റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാക്കി സ്ഥലം മാറ്റി. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന.
◾https://dailynewslive.in/ റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഭീരുക്കളാണ് ഒളിച്ചോടുക. ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാന്‍. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് ജലീലിന്റെ പോസ്റ്റ്.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്ര മാറ്റം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. എട്ട് കൊല്ലം സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും, കടം വാങ്ങിയാണ് കേരളത്തില്‍ പെന്ഷന് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആക്രമിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും നെഗറ്റീവ് രാഷ്ട്രീയക്കളി കോണ്‍ഗ്രസിന്റെ പണിയാണെന്നും എന്നാല്‍ അവസാനത്തില്‍ സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ചാലക്കുടി പരിയാരത്ത് ഓണ്‍ലൈനില്‍ വാങ്ങിയ മോട്ടോര്‍ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിന്റെ മകന് രാജീവ് മരിച്ചു. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഫ്രാസിപൊരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഇന്ന് പുലര്‍ച്ചെയോടെ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ കോടതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നും നീതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണുമെന്നും സുപ്രീംകോടതി. കോടതിയില്‍ കെട്ടിക്കിടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്‍തോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ടെന്നും. ഇത് ആശങ്കാജനകമാണെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
◾https://dailynewslive.in/ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് സൂചന. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാന്‍ ആലോചനയുള്ളതിനാല്‍ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
◾https://dailynewslive.in/ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് അസം സംസ്ഥാനത്തെ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളായ 41 ലക്ഷം സ്ത്രീകള്‍. നീതിപരവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ഒരേസമയം പ്രതിജ്ഞ ചൊല്ലിയാണ് അസമിലെ 41 ലക്ഷം വനിതകള്‍ റെക്കോര്‍ഡിട്ടത്.
◾https://dailynewslive.in/ ഹരിയാനയിലെ നര്‍നോളില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വര്‍ഷം മുമ്പ് 2018ല്‍ സ്കൂള്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന.
◾https://dailynewslive.in/ ദക്ഷിണ കൊറിയയില്‍ നാഷണല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. 300 സീറ്റുകളിലേക്ക് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 170 സീറ്റും നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തെ ചെറുപാര്‍ട്ടികള്‍ വിജയിച്ച സീറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആവും.
◾https://dailynewslive.in/ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ 2023-24 സാമ്പത്തിക വര്‍ഷം നാലാപാദത്തിലെ (ജനുവരി-മാര്‍ച്ച്) പ്രാഥമിക പ്രവര്‍ത്തനഫല കണക്ക് പുറത്തുവിട്ടു. വായ്പകളിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 8,104 കോടി രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 10,662 കോടി രൂപയായി. ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വായ്പാ വിതരണ വളര്‍ച്ചയാണിത്. എ.യു.എം ഇക്കാലയളവില്‍ 32 ശതമാനം വളര്‍ച്ചയോടെ 12,194 കോടി രൂപയായി. 2023 മാര്‍ച്ച് 31ന് ഇത് 9,208 കോടി രൂപയായിരുന്നു. കളക്ഷന്‍ കാര്യക്ഷമത 95.8 ശതമാനത്തില്‍ നിന്ന് 98.4 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മൊത്തം ശാഖകളുടെ എണ്ണം 1,508 ലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനം വര്‍ധനയുണ്ട്. തെലങ്കാനയിലേക്ക് കടന്നത് കൂടാതെ ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലും സാന്നിധ്യം വിപുലപ്പെടുത്തി. മൊത്തം ഇടപാടുകാരുടെ എണ്ണം 33.5 ലക്ഷമായി ഉയര്‍ന്നു. 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൂട്ടിച്ചേര്‍ത്തത്. മുത്തൂറ്റ് മൈക്രോഫിന്നിന്റെ മഹിളാ മൈത്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഉപയോക്താക്കളുടെ എണ്ണം 16.3 ലക്ഷമായി. 2023 ഡിസംബറിലാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നേട്ടം 3.77 ശതമാനമാണ്. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.
◾https://dailynewslive.in/ ആശയവിനിമയം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോക്താള്‍ക്കായി പുതിയ ഫീച്ചര്‍ എത്തിക്കാന്‍ വാട്സ്ആപ്പ്. ഉപയോക്താള്‍ക്കായി ‘സജസ്റ്റഡ് ചാറ്റ്’ സെക്ഷന്‍ വാട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പക്ഷെ നിങ്ങള്‍ മറന്ന് പോയതോ അല്ലെങ്കില്‍ നേരത്തെ നല്ല സൗഹൃദം ഉണ്ടായിരുന്നവരുമാകും ഇത്തരത്തില്‍ ‘സജസ്റ്റഡ് ചാറ്റ്’ സെക്ഷനില്‍ വരുക. ചാറ്റ് ലിസ്റ്റിന്റെ താഴെയായാണ് ഈ സെക്ഷന്‍ കാണാന്‍ കഴിയുക. ഈ ഫീച്ചര്‍ ഉടന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഔദ്യോഗികമായി വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. ആശയവിനിമയ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഫീച്ചര്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ചാറ്റുകള്‍ തടസ്സപ്പെടാത്ത വിധം, ചാറ്റ് ലിസ്റ്റിന്റെ ചുവടെ പുതിയ സെക്ഷനിലാണ് ഫീച്ചര്‍ ലഭ്യമാകുക. ഫീച്ചര്‍ ആവശ്യമില്ലാത്തവര്‍ക്ക് ഈ സെക്ഷന്‍ നീക്കം ചെയ്യാനും സൗകര്യമുണ്ടാകും.
◾https://dailynewslive.in/ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ‘ടര്‍ബോ’യുടെ പുത്തന്‍ അപ്ഡേറ്റ് പങ്കുവച്ച് നടന് മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം വാഹനത്തിനുള്ളില്‍ തൂക്കിയിട്ട നിലയിലുള്ള കൊന്തയുടെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതിയും ടീസറും അന്നേ ദിവസം റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ ടര്‍ബോ അപ്ഡേറ്റ് ഏറെ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍. മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്ക് നടന് സുനിലും കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയും ഇവര്‍ ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ചിത്രവുമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍- കോമഡി ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേര്‍സാണ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
◾https://dailynewslive.in/ അജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ‘ശെയ്ത്താന്’. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ് നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മെയ് മൂന്നിന് ശെയ്ത്താന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. അപ്പോഴും അജയ് ദേവ്ഗണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ആകെ 170.7 കോടി രൂപ നേടി മുന്നേറുകയാണ്. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്ത്താന് ആഗോളതലത്തില്‍ ആകെ 211 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു.
◾https://dailynewslive.in/ ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് പുറത്തിറക്കി എംജി മോട്ടോര്‍ ഇന്ത്യ. ഗ്ലോസ്റ്ററിലും അസ്റ്ററിലും ബ്ലാക്ക് എഡിഷന് ഹിറ്റായതിനു പിന്നാലെയാണ് എംജി ഹെക്ടറിലേക്കുകൂടി ബ്ലാക്ക് എഡിഷന് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഹെക്ടര്‍ മോഡലിനെ അപേക്ഷിച്ച് 25,000 രൂപ അധികം നല്‍കണം ഈ ബ്ലാക്ക് എഡിഷന് മോഡലുകള്‍ക്ക്. അടിമുടി കറുപ്പില്‍ കുളിച്ച് എത്തുന്നു എന്നല്ലാതെ മെക്കാനിക്കലി ബ്ലാക്ക് എഡിഷന് വലിയ മാറ്റങ്ങളില്ല. അഞ്ച് ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം മോഡലുകളാണ് ഹെക്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 1.5 ലീറ്റര്‍ പെട്രോള്‍ സിവിടി 5 സീറ്ററിന് 21.25 ലക്ഷവും 1.5 പെട്രോള്‍ സിവിടി 7 സീറ്റര്‍ 21.98 ലക്ഷം രൂപയുമാണ് വില. 2.0 ഡീസല്‍ 5 സീറ്റര്‍ മാനുവല്‍ മോഡലിന് 21.95 ലക്ഷവും 7 സീറ്ററിന് 22.55 ലക്ഷവും 6 സീറ്ററിന് 22.76 ലക്ഷം രൂപയുമാണ് വില. ഇന്‍ട്രോഡക്ടറി ഓഫറായാണ് ബ്ലാക്ക് സ്റ്റോമിന് ഈ വില എംജി നല്‍കിയിരിക്കുന്നത്. ഭാവിയില്‍ വിലയില്‍ മാറ്റങ്ങളുണ്ടായേക്കാം. പെട്രോള്‍ സിവിടി, ഡീസല്‍ എംടി പവര്‍ട്രെയിനുകളിലാണ് ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് വരുന്നത്. 143എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ സിവിടി ഗിയര്‍ബോക്സാണുള്ളത്. 170എച്ച്പി, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയത്. 5, 6, 7 സീറ്റര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ പെട്രോള്‍ മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷന് ബ്ലാക്ക്സ്റ്റോമില്‍ ഇല്ല.
◾https://dailynewslive.in/ മനുഷ്യരുടെ ചീത്തവൃത്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സമൂഹത്തിന്റെ ആരോഗ്യകരമായ പോക്കിനെ അവ എങ്ങെനെ ബാധിക്കുകയും ചെയ്യുന്നു എന്ന് ചിന്തിപ്പിക്കുന്ന ഒരു കവിയുടെ പ്രതിബന്ധതയുടെ അടയാളമാണ് കുന്നത്തൂര്‍ ശിവരാജന്റെ കവിതകള്‍. ‘ഒരില ചൊല്ലിയത്’. സൈന്ധവ ബുക്സ്. വില 142 രൂപ.
◾https://dailynewslive.in/ വ്യായാമം ചെയ്യേണ്ട സമയത്തെ കുറിച്ച് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്. എന്നാല്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയില്‍ സിഡ്നി സര്‍വകലാശാലയിലെ ഗവേഷണ സംഘം. വ്യായാമം ചെയ്യാന്‍ ഏറ്റവും ഉത്തമം വൈകുന്നേരമാണെന്നാണ് ഗവേഷകര്‍ ഡയബറ്റിസ് കെയര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 30,000 ആളുകളുടെ ഏഴുവര്‍ഷത്തെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ വൈകുന്നേരം ആറു മണി മുതല്‍ രാത്രി വരെയുള്ള സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരില്‍ അകാലമരണത്തിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറവാണെന്നും പറയുന്നു. ഓസ്ട്രേലിയയില്‍ മൂന്നില്‍ രണ്ടു പേര് വീതം അമിതവണ്ണം കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം, അകാലമരണം തുടങ്ങിയവയിലേക്ക് നയിക്കുന്ന പ്രധാനഘടകമാണ്. അമിതവണ്ണം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം വ്യായാമം തന്നെയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളേക്കുറിച്ച് മുന്‍പും പല പഠനങ്ങളും നടന്നിട്ടുണ്ട്. പേശികള്‍ നല്ല ഊര്‍ജസ്വലതയോടെയും ഉണര്‍വോടെയും നില്ക്കുന്ന വൈകുന്നേരങ്ങളാണ് വ്യായാമത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നാണ് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എക്സര്‍സൈസ് പറയുന്നത്. ദിവസം മുഴുവനും പലവിധത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും മിക്കവരും. വൈകുന്നേരങ്ങളില്‍ വ്യായാമം ശീലമാക്കുന്നത് ഇത്തരം സമ്മര്‍ദങ്ങളെ മറികടന്ന് സുഖകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തിരക്കുകളെല്ലാം കഴിഞ്ഞിരിക്കുന്ന വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യാനുള്ള സമയം കൂടുതലായിരിക്കും. വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്. രാത്രി ഉറങ്ങുന്നതിന് 4-5 മണിക്കൂര്‍ മുന്‍പ് തന്നെ വ്യായാമം പൂര്‍ത്തിയാക്കാം. വ്യായാമത്തിന് മുന്‍പായി ഒരു പ്രീ വര്‍ക്ക്ഔട്ട് മീല്‍ കഴിക്കാം. സ്ട്രെങ്ത് ട്രെയ്നിങ്, ബോഡിവെയ്റ്റ് എക്സര്‍സൈസുകള്‍, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യുക. വര്‍ക്ക്ഔട്ടിനൊപ്പം ആരോഗ്യകരമായ ഡയറ്റും പാലിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.40, പൗണ്ട് – 104.77, യൂറോ – 89.63, സ്വിസ് ഫ്രാങ്ക് – 91.28, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.42, ബഹറിന്‍ ദിനാര്‍ – 221.25, കുവൈത്ത് ദിനാര്‍ -270.93, ഒമാനി റിയാല്‍ – 216.64, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.97.