അനുപമ പരമേശ്വരന്റെ ഗ്ലാമറസ് അവതാര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ‘ടില്ലു സ്‌ക്വയറി’ന് ഗംഭീര കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 23.7 കോടി രൂപ കളക്ഷന്‍ ആണ് ആദ്യ ദിനം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഒരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസിന് മുമ്പേ അനുപമയുടെ ഗ്ലാമര്‍ അവതാര്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു സിനിമയില്‍ അനുപമ ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്നത്. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. അനുപമയുടെ ഗ്ലാമറസ് അവതാര്‍ മാത്രമല്ല, ലിപ്ലോക് അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.