‘ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും പെഡ്രൊ പാരാമൊവരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്‍മയിലിരുന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.’ പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോസ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹുവാന്‍ റൂള്‌ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ ‘പെഡ്രോ പരാമോ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ”. വിവര്‍ത്തനം – വിലാസിനി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 211 രൂപ.