തെന്നിന്ത്യന്‍ സംവിധായകന് ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്ന ‘ഇനിമേല്‍’ മ്യൂസിക് വീഡിയോ പുറത്ത്. മ്യൂസിക് വീഡിയോ കമ്പോസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും ശ്രുതി ഹാസന് തന്നെയാണ്. സംവിധായകനില്‍ നിന്നും പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം വളരെ പോസിറ്റീവ് ആയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കമല്‍ ഹാസനാണ് ദ്വാരകേഷ് പ്രഭാകര്‍ സംവിധാനം ചെയ്ത ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് ഇനിമേല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭുവന് ഗൗഡ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഇനിമേലിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.