രാജ്കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല നിര്‍മിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പക വിമാനം’ എന്ന ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് നടന്നു. സിസിഎല്ലില്‍ ചെന്നൈ റിനോസും കേരള സ്ട്രൈക്കേഴ്സും മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്. പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. സിജു വില്‍സന്‍, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരോടോപ്പം തുല്യവേഷത്തില്‍ മലയളത്തിലെ ഒരു പ്രമുഖ താരവും അതിഥി താരമായി എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ലെന, സോഹന്‍ സീനുലാല്‍, മനോജ്.കെ.യു, ജയകൃഷ്ണന്‍, ഹരിത് , മാസ്റ്റര്‍ വസിഷ്ട് വാസു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. എം.പത്മകുമാര്‍, മേജര്‍ രവി, ശ്രീകുമാര്‍ മേനോന്‍, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്.