കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്ന തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. മാർച്ച് 11ആം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പാത ഉദ്ഘാടനം ചെയ്യും. ഇത്രയും ദൂരം സഞ്ചരിക്കാൻ ഇനി ഏകദേശം 20 മിനിറ്റ് മാത്രം മതിയാകും. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ ആറുവരി പാത നാടിന് ലഭിക്കുന്നത്. വിശാലമായ റോഡ് കാണുമ്പോഴുള്ള അമിതവേഗതയിൽ ഉള്ള ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് എം വി ഡി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 എ പ്രകാരം നിയമ നടപടികൾ കർശനമായിരിക്കും എന്നും എം വി ഡി അറിയിച്ചിട്ടുണ്ട്.