സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ‘ഘാതകന്’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍. ‘ഘാതകന്’. കെ.ആര് മീര. ആറാം പതിപ്പ്. ഡിസി ബുക്സ്. വില 487 രൂപ.