ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുതിയ എസ്‌യുവികളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ പതിപ്പും ഡാര്‍ക്ക് സീരിസില്‍ ലഭ്യമാകും. ഇതിനൊപ്പം തന്നെ പ്രീമിയം എസ്.യു.വികളായ പുതിയ സഫാരിയുടെയും പുതിയ ഹാരിയറിന്റെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പുതിയ നെക്‌സണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലെ പുതിയ ട്രെന്‍ഡായിട്ടാണ് ഈ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആഡംബരത്തിന്റെയും മികവിന്റെയും അടയാളമായും ഡാര്‍ക്ക് സീരിസിനെ അടയാളപ്പെടുത്താം. നെക്‌സണിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ അത്യാധുനികമായ എസ്.യു.വികളോട് കിടപിടിക്കുന്നതാണ്. ഡാര്‍ക്ക് എഡിഷന്‍ ഇതിന്റെ മികവേറ്റുന്നു. ആമസോണ്‍ അലക്‌സ, ടാറ്റ വോയിസ് അസിസ്റ്റന്റ് എന്നിവ ആറു ഭാഷകളില്‍ 200 ലേറെ വോയിസ് കമാന്‍ഡുകള്‍ സാധ്യമാക്കുന്നു. ഒപ്റ്റിമല്‍ മോഡുലര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ഹാരിയറും സഫാരിയും ഡാര്‍ക്ക് എഡിഷനില്‍ കൂടുതല്‍ മികവോടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നത്. ടാറ്റ ഹാരിയറില്‍ അഞ്ചു സീറ്റുകളും ടാറ്റ സഫാരിയില്‍ ഏഴു സീറ്റുകളുമാണുള്ളത്. അത്യാധുനികമായ ഫീച്ചറുകളാണ് ഈ രണ്ടുവാഹനങ്ങളുടെയും ഡാര്‍ക്ക് എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ആദ്യത്തേത് എന്ന് അവകാശപ്പെടാവുന്ന ഫീച്ചറുകളുമുണ്ട്.