പ്രായം നാല്പ്പതില് കയറിയാല്‍ പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോളുമൊന്നുമില്ലാത്ത ആളുകള്‍ ചുരുക്കമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ക്ക് പിന്നില്‍. വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം അറിയാമെങ്കിലും പലരും ഒഴിവാക്കാന്‍ എളുപ്പമായതിനാല്‍ വ്യായാമം ചെയ്യാറില്ല. ജോലിത്തിരക്കും മടിയുമാണ് പലപ്പോഴും വ്യായാമം ഒഴിവാക്കാന്‍ കാരണം. ഇപ്പോഴിതാ വ്യായാമം എന്നും ചെയ്തില്ലെങ്കിലും ശരീരം ഫിറ്റാക്കാമെന്ന് പുതിയ പഠനം പറയുന്നു. ഒബിസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ചൈനീസ് ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എന്നും വ്യായാമം ചെയ്യുന്നതിന്റെ അതെ ഫലം ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം വ്യായാമം ചെയ്താല്‍ കിട്ടുമെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്താല്‍ മതി. ശാരീരിക വ്യായാമവും ശീരത്തിലെ കൊഴുപ്പും തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് പഠനം നടത്തിയത്. 20നും 50നും ഇടയില്‍ പ്രായമായ 9,600 ആളുകളുടെ 2011 മുതല്‍ 2018 വരെയുള്ള ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. പഠനത്തില്‍ 772 പേര് ആഴ്ചയില്‍ മാത്രം വ്യായാമം ചെയ്യുന്നവരും 3,277 പേര് ദിവസവും വ്യായാമം ചെയ്യുന്നവരും 5,580 പേര് തീരെ വ്യായാമം ചെയ്യാത്തവരുമായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നവരെ പോലെ തന്നെ ആഴ്ചയില്‍ വ്യായാമം ചെയ്യുന്നവരിലും വണ്ണം കുറയുന്നു എന്ന് കണ്ടെത്തി. ഓഫീസ് ജോലി, ഡ്രൈവര്‍മാര്‍ തുടങ്ങിയ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുകയെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. ഓട്ടം, കയറ്റം കയറുക, ഹൈക്കിങ്, സൈക്കിങ് തുടങ്ങിയ വ്യായാമങ്ങളാണ് ഇവര്‍ക്കായി ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ഇത്തരം വ്യായാമങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് നീക്കം ചെയ്യാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.