ഹാരിയര്‍, സഫാരി മോഡല്‍ ലൈനപ്പിനൊപ്പം ലഭ്യമായ ടാറ്റയുടെ ഡാര്‍ക്ക് എഡിഷന്‍ സീരീസ് വാങ്ങുന്നവര്‍ക്കിടയില്‍ ഹിറ്റാണ്. ഇപ്പോള്‍, സബ്കോംപാക്റ്റ് എസ്യുവിയുടെ വില്‍പ്പന കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+ എസ്, ഫിയര്‍ലെസ്, ഫിയര്‍ലെസ് എസ്, ഫിയര്‍ലെസ്+ എസ് എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ ഡാര്‍ക്ക് എഡിഷന്‍ 2024 മാര്‍ച്ച് ആദ്യവാരം മുതല്‍ ലഭ്യമാകും. 2024 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡിഷന്‍ ഫ്‌ലാഷ് ലൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കറുത്ത നിറത്തില്‍ ചായം പൂശിയ ഈ മോഡലിന് മുന്നിലും പിന്നിലും ബമ്പറുകള്‍, അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയില്‍ ഇരുണ്ട ടാറ്റ ലോഗോയ്ക്കൊപ്പം സ്പോര്‍ട്ടി ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. അകത്ത്, ബ്ലാക്ക് ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ബ്ലാക്ക് റൂഫ് ലൈനര്‍, പിയാനോ ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍ എന്നിവയുള്ള ഓള്‍-ബ്ലാക്ക് തീം ഫീച്ചര്‍ ചെയ്യുന്നു. വാഹനത്തിന്റെ എഞ്ചിന്‍ സജ്ജീകരണത്തില്‍ അതേ 1.2 എല്‍ ടര്‍ബോ പെട്രോളും 1.5 എല്‍ ഡീസല്‍ മോട്ടോറുകളും ഉള്‍പ്പെടും. യഥാക്രമം 120ബിഎച്പി, 115ബിഎച്പി മൂല്യമുള്ള പവര്‍ നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, 6സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുക.