കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ 5 സ്വര്‍ണമടക്കം 14 മെഡലുകള്‍. ടേബിള്‍ ടെന്നിസ് മിക്സഡ് ഡബിള്‍സില്‍ ശരത് കമാലും ശ്രീജാ അകുളയും സ്വര്‍ണ നേടിയപ്പോള്‍ ബോക്സിംഗില്‍ നിഖാത് നസ്രീനും അമിത് പാംഗലും നിതു ഗംഗാസും സ്വര്‍ണം നേടി. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ മലയാളിതാരം എല്‍ദോസ് പോള്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചിലെത്തിച്ചു. ഇതോടെ 18 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവും നേടി ഇന്ത്യ മെഡല്‍ നേട്ടം 55-ല്‍ എത്തിച്ചു
മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഹോക്കിയില്‍ ന്യൂസിലാണ്ടിനെ തോല്‍പിച്ച ഇന്ത്യക്ക് വെങ്കലം. അതേസമയം വനിതകളുടെ ക്രിക്കറ്റില്‍ ഓസ്ട്രേലിയയോട് ഫൈനലില്‍ തോറ്റ ഇന്ത്യ വെള്ളി നേടി.