രാജ്യത്ത് പാമോയില്‍ വിലയില്‍ വന്‍ ഇടിവ്. ഭക്ഷ്യ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാമോയില്‍ വില കുത്തനെ കുറഞ്ഞത്. ഇതോടെ, കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പാമോയിലിന്റെ വ്യാപാരം നടക്കുന്നത്. നിലവില്‍, ഇറക്കുമതി നികുതിയില്ലാതെ ക്രൂഡ് പാമോയിലിന്റെ വില ഒരു മെട്രിക് ടണ്ണിന് 77,500 രൂപയാണ്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാര്‍ കൂടിയാണ് ഇന്ത്യ. 2023 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിക്ക് മാത്രമായി 20.8 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 60 ശതമാനവും പാമോയിലാണ്. രാജ്യത്ത് ഏകദേശം 23 ദശലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഡോനേഷ്യ, മലേഷ്യ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയ്ക്കായി അര്‍ജന്റീന, ബ്രസീല്‍, റഷ്യ, യുക്രെയിന് എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.
പാമോയില്‍ വിലയില്‍ വന്‍ ഇടിവ്
