◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് ഇന്നലെ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍. ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും ദീപക് പുനിയയുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. അന്‍ഷു മാലിക്ക് വെള്ളിയും ദിവ്യ കക്രാനും മോഹിത് ഗ്രേവാള്‍ വെങ്കലവും നേടി ഗുസ്തിയിലെ മെഡല്‍ നേട്ടം ആറിലെത്തിച്ചു. അതേസമയം വനിതകളുടെ ഹോക്കിയില്‍ ഓസ്ട്രേലിയ ഇന്ത്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഒമ്പത് സ്വര്‍ണവും 8 വെള്ളിയും 9 വെങ്കലവും ഇതുവരെ നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടാം ദിവസത്തോടെ 26 ആയി.
◼️സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി 80 പി വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി. സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവുകള്‍ നഷ്ടപ്പെടാന്‍ കാരണമായ കേരള ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വിധിയാണ് സുപ്രീം കോടതി റദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ മാവിലായി സര്‍വീസ് സഹകരണ ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, നവിന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
◼️ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലെര്‍ട്ട്. ജലനിരപ്പ് 2381.78 അടിയില്‍ എത്തി. ജലം 2383.53 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. അതേസമയം ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️കേരള വി സി നിയമനത്തിനായി ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് ഗവര്‍ണര്‍ സ്വന്തം നോമിനിയെ വച്ച് ഉത്തരവിറക്കിയത് .
◼️ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍.അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്, മുന്നറിയിപ്പ് നിലയില്‍ നിന്നും താഴെയെത്തി. എങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
◼️ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏകജാലക പോര്‍ട്ടലില്‍ പ്രവേശിച്ച് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.കാന്‍ഡിഡേറ്റ് ലോഗിനില്‍ യൂസര്‍ നെയിം പാസ്സ്വേര്‍ഡ്, ജില്ലാ എന്നിവ നല്‍കിയാല്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാന്‍ കഴിയും. അലോട്ട്‌മെന്റ് ലെറ്റെറില്‍ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റിലും ഓപ്പറേഷന്‍ റെഡ് ടേപ്പ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക- അനധ്യാപിക നിയമനം സ്ഥിരപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകളും ആനുകൂല്യങ്ങള്‍ക്കുള്ള ഫയലുകളും കെട്ടികിടക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
◼️സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായി മന്ത്രി പറഞ്ഞു.
◼️എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍. എന്നാലിത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും അതുകൊണ്ടു കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ശൂന്യ വേളയിലായിരുന്നു ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്.
◼️കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേത് ആത്മഹത്യയല്ലെന്നും സ്വര്‍ണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ . ഇര്‍ഷാദിന്റേതെന്നു കരുതി ദഹിപ്പിച്ച മൃതദേഹം ദീപക്കിന്റേതാണോ എന്ന് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും ആ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇര്‍ഷാദിന്റെ പിതാവ് പറഞ്ഞു.ദഹിപ്പിച്ചത് ഇര്‍ഷാദിന്റെ മൃതദേഹമാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഇന്നലെയാണ് തെളിഞ്ഞത്.
◼️വയനാട് നൂല്‍പ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം. സംഭവത്തില്‍ ചിക്കിയുടെ ഭര്‍ത്താവ് ഗോപിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.
◼️നാട്ടുവൈദ്യന്‍ ഷാബാഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ത്തള്ളിയ കേസിലെ കുറ്റപത്രം നിലമ്പൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്.
◼️ഡീസല്‍ ക്ഷാമം നേരിട്ട കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ ഇന്നലെ ഡീസല്‍ എത്തിയതോടെ വയനാട് ജില്ലയിലെ സര്‍വീസുകള്‍ ഇന്ന് മുടങ്ങില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിനാല്‍ ഡീസലടിക്കാന്‍ പണമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ബസ്സുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്നും കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു.
◼️വോട്ടര്‍ പട്ടികയും ആധാര്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമര്‍പ്പിക്കാം.
◼️കോണ്‍ഗ്രസിന്റെ തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയേയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. ജനാധിപത്യത്തിന്റെ മരണമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയത്.
◼️വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി വര്‍ധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ രാജവ്യാപക പ്രതിഷേധത്തെ അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ട ഓഗസ്റ്റ് അഞ്ച് തന്നെ കോണ്‍ഗ്രസ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തതെന്നാണ് അമിത്ഷായുടെ ആരോപണം.
◼️ദില്ലി സര്‍ക്കാര്‍ നാട്ടിലുടനീളം 25 ലക്ഷത്തോളം ദേശീയ പതാകകള്‍ വിതരണം ചെയ്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നു. വീടുകളില്‍ മുഴുവന്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ദേശീയ ഗാനം ആലപിക്കാന്‍ കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.
◼️300 ഓളം യുവതികളെ പൈലറ്റായി ആള്‍മാറാട്ടം നടത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. കബളിപ്പിച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന തട്ടിപ്പിനിരയായ ഒരു യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചാണ് ഈ 25 കാരന്‍ തട്ടിപ്പ് നടത്തുന്നതെന്ന്
◼️അമീര്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ കടുത്ത പ്രതികരണവുമായി നടി കങ്കണ റണൗത്ത്. ഈ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കു പിന്നില്‍ അമീര്‍ ഖാന്‍ തന്നെയാണെന്നാണ് കങ്കണയുടെ ആരോപണം.
◼️സൗദിയിലെ ഫറസാന്‍ ദ്വീപില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ‘ലോറിക്ക സ്‌ക്വാമാറ്റ’ യും കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി.
◼️പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി ആസന്നമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായിലിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനില്‍ ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസം സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
◼️ചൈന – തായ്വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കം. ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടര്‍ന്നതോടെ അതിര്‍ത്തിയില്‍ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ച് തായ്വാന്‍ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്വാന്‍ കടലിടുക്ക്.
◼️ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരക്ഷമത ഉയര്‍ത്താനായി റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനത്തു വരുന്ന രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിക്കണമെന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശാസ്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ലോക ക്രിക്കറ്റ് തന്നെ തകര്‍ന്നടിയുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.
◼️ഇന്ത്യ – വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയില്‍. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച പരമ്പരയിലെ അവസാനത്തെ മത്സരവും ഇതേ വേദിയില്‍ തന്നെ നടക്കും.
◼️ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം ബാങ്കുകള്‍ വഴി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍, കാലാവധി എത്തുന്നതിനുമുന്‍പു നിക്ഷേപം പിന്‍വലിച്ചാല്‍ തുക രൂപയിലേ ലഭിക്കൂ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. കാലാവധി പൂര്‍ത്തിയായാല്‍ സ്വര്‍ണമായോ പണമായോ തിരികെ വാങ്ങാം. നിക്ഷേപ സമയത്തുതന്നെ ഇതിനുള്ള ഓപ്ഷന്‍ നിക്ഷേപകരില്‍നിന്നു സ്വീകരിക്കാമെന്ന് ബാങ്കുകള്‍ക്കു നിര്‍ദേശവുമുണ്ട്. പലിശ പണമായാണു നല്‍കുക. 2.25%-2.5% ആണു പലിശ നിരക്ക്.
◼️രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചത്. ഒരു യാത്രക്കാരന്‍ അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍. സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കും.
◼️ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ലൈഗര്‍’. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തില്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷന്‍ രംഗങ്ങളുമുണ്ട്. ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ്’ ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക.
◼️കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലും ഐഎഫ്എഫ്കെയിലും അടക്കം പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആവാസവ്യൂഹം. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ പ്രേക്ഷകര്‍ നല്ലതു പറഞ്ഞ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിലൂടെ കാണികളുടെ മുക്തകണ്ഠ പ്രശംസ നേടുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മലയാള ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതു അഭിപ്രായം. ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം എന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ആവാസവ്യൂഹത്തെ വിലയിരുത്തിയത്.
◼️രണ്ടാമത്തെ റോള്‍സ് റോയ്സ് സ്വന്തമാക്കി സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. കേരളത്തിലെ യാത്രകള്‍ക്കായി റോള്‍സ് റോയ്സിന്റെ ഗോസ്റ്റാണ് സോഹന്‍ റോയ് വാങ്ങിയത്. ദുബായിലെ യാത്രകള്‍ക്കായി റോള്‍സ് റോയ്സ് കള്ളിനന്‍ സോഹന്‍ റോയ്ക്കുണ്ട്. കൊച്ചിയിലെ സെക്കന്റ് ഹാന്‍ഡ് ഡീലറായ ഹര്‍മന്‍ മോട്ടോഴ്സില്‍ നിന്നാണ് റോള്‍സ് റോയ്സിന്റെ ഈ ചലിക്കുന്ന കൊട്ടാരം സോഹന്‍ റോയ് സ്വന്തമാക്കിയത്. റോള്‍സ് റോയ്സിന്റെ മികച്ച വാഹനങ്ങളിലൊന്നാണ് ഗോസ്റ്റ്. 6.6 ലീറ്റര്‍ വി 12 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 563 ബിഎച്ച്പി കരുത്തുണ്ട്. പുതിയ റോള്‍സ് റോയ്സ് ഗോസ്റ്റിന്റെ ഓണ്‍റോഡ് വില ഏകദേശം 6 കോടി രൂപ മുതലാണ് ഗോസ്റ്റിന്റെ വില ആരംഭിക്കുന്നത്.
◼️പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് ‘അവളുടെ മുഖം മറയ്ക്കൂ’. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡല്‍ഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിന്‍പുറത്തെ ഒരു പ്രഭു കുടുംബത്തില്‍ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. പുതിയ പുതിയ വെളിപ്പെടുത്തലുകളുടെയും സൂക്ഷ്മനിരീക്ഷണങ്ങളുടെയും മറപറ്റി ഡല്‍ഗ്ലീഷ് ഈ മരണത്തിന്റെ ചുരുളഴിക്കുന്നത്, ആവിഷ്‌കാരചാരുതയോടെയാണ്. വിവര്‍ത്തനം – സുരേഷ് എം.ജി. ഗ്രീന്‍ ബുക്സ്. വില 342 രൂപ.
◼️അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ മഴക്കാലത്ത് നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ബാക്ടീരിയകളുടെയും ഫംഗസ് ബാധകളുടെയും വളര്‍ച്ചയെ സഹായിക്കുന്ന കാലാവസ്ഥയാണ് മഴക്കാലം. ഈ കാലാവസ്ഥയില്‍ ചര്‍മ്മത്തിന് അലര്‍ജികളും അണുബാധകളും ഉണ്ടാകുന്നത് സര്‍വസാധാരണമാണ്. ഈര്‍പ്പം ഉയരുന്നത് മൂലം ശരീരത്തില്‍ അമിതമായ വിയര്‍പ്പുണ്ടാകുകയും അത് ഫംഗസ് അണുബാധയ്ക്കും മറ്റ് ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ചര്‍മ്മപ്രശ്നങ്ങള്‍ക്ക് തല്‍ക്ഷണം ആശ്വാസം നല്‍കുന്ന പ്രകൃതിദത്തമായ ചില പൊടികൈകളിലൂടെ ഇതിന് പരിഹാരമുണ്ടാക്കാം. കറ്റാര്‍വാഴയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടിയാല്‍ ചൊറിച്ചിലിനും അണുബാധയ്ക്കും ശമനം ലഭിക്കും. അതോടൊപ്പം ആരോഗ്യമുള്ള ചര്‍മ്മവും ചര്‍മ്മത്തിലെ മുഖക്കുരുവിനെ ഇല്ലാതാക്കാനും കഴിയും. മുഖക്കുരു, പിഗ്മെന്റേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതോടൊപ്പം ശരീരത്തെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ആയുര്‍വേദ പ്രതിവിധികളിലൊന്നാണ് മഞ്ഞള്‍. മഞ്ഞള്‍ പാലില്‍ കലര്‍ത്തിയോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കാം. അതുപോലെ ചര്‍മ്മത്തിലും പുരട്ടാം. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്ത് കോരുന്ന പലഹാരങ്ങള്‍ തുടങ്ങിയ ഭക്ഷണക്രമങ്ങള്‍ മഴക്കാലത്തെ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശരീരത്തെ ശുദ്ധീകരിക്കുന്നതിനായി ആയുര്‍വേദ ഹെര്‍ബല്‍ ടീകള്‍ ശീലമാക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ, ഇഞ്ചി, ചെറുനാരങ്ങ, തുളസി, കമോമൈല്‍ തുടങ്ങി ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ഹെര്‍ബല്‍ ടീ ഉണ്ടാക്കാം. ഇത് ചര്‍മ്മരോഗങ്ങളെ സുഖപ്പെടുത്തുകയും മഴക്കാലത്തുണ്ടാകുന്ന കഫജന്യരോഗങ്ങള്‍ക്ക് പ്രതിവിധിയും കൂടിയാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗുരു വളരെ പ്രശസ്തനായിരുന്നു. വിവിധ നാടുകളില്‍ നിന്നായി നിരവധിപേര്‍ ഗുരുവിന്റെ കീഴില്‍ ആയുധവിദ്യപഠിക്കാന്‍ എത്തിയിരുന്നു. ഒരിക്കല്‍ ഒരു യുവാവ് ആയുധവിദ്യ പഠിക്കാന്‍ ഗുരുവിനടുത്തെത്തി. ഒരു മാസം കൊണ്ട് തന്നെ യോദ്ധാവാക്കണം എന്നതായിരുന്നു ആവശ്യം. ഒരു നല്ല യോദ്ധാവാകാന്‍ ഒരുമാസം മതിയാകില്ലെന്ന് ഗുരു പറഞ്ഞെങ്കിലും അയാള്‍ അത് കേട്ടില്ല. അപ്പോള്‍ ഗുരു ഒരു വിളക്ക് ചൂണ്ടി കാണിച്ചിട്ടു പറഞ്ഞു: പഠനം തുടങ്ങാം. പക്ഷേ ആദ്യം ഈ വിളക്കില്‍ എണ്ണയൊഴിക്കൂ.. കത്തുന്ന തിരിയിലേക്ക് വേണം എണ്ണയൊഴിക്കാന്‍. അയാള്‍ അതുപോലെ ചെയ്തു. കത്തിനിന്നിരുന്ന ആ തിരി എണ്ണ വീണതോടെ കെട്ടുപോയി. ഗുരു പറഞ്ഞു: തിരി കത്തണമെങ്കില്‍ എണ്ണ വേണം. എന്നാല്‍ അത് താഴെ നിന്നും പതുക്കെ കയറി വന്നാല്‍ മാത്രമേ പറ്റൂ.. അതു പോലെയാണ് പഠനവും.. എന്തും ശരിയായി പഠിക്കണമെങ്കില്‍ അതിനാവശ്യമായ സമയം കൊടുക്കണം. അപൂര്‍ണ്ണമായവയില്‍ നിന്നും പാതി നിര്‍ത്തിയിടത്തു നിന്നും നമുക്ക് തുടങ്ങാം.. ആവശ്യമായ സമയമെടുത്ത് തന്നെ – ശുഭദിനം.