2024-ല്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ബജാജിന്റെ വരാനിരിക്കുന്ന പുതുക്കിയ ബജാജ് പള്‍സര്‍ എന്‍160 യും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൈക്കിന്റെ യൂണിറ്റുകള്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായും വില വിവരങ്ങള്‍ ചോര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബൈക്കിന്റെ ഏകദേശ എക്‌സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്കില്‍ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേ് ക്ലസ്റ്റര്‍ സജ്ജീകരിച്ചിരിക്കുന്നു. മുമ്പത്തെ എല്ലാ പള്‍സര്‍ എന്‍ റേഞ്ച് മോട്ടോര്‍സൈക്കിളുകളും സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി ലഭ്യമാണ്. ഇവയില്‍, ഉപഭോക്താക്കള്‍ക്ക് വലിയ അനലോഗ് ടാക്കോമീറ്റര്‍, ടെല്‍-ടെയില്‍ ലൈറ്റുകള്‍, എല്‍സിഡി സ്‌ക്രീന്‍ എന്നിവ ലഭിച്ചു. വരാനിരിക്കുന്ന ബജാജ് പള്‍സര്‍ ച160 ന് പൂര്‍ണ്ണമായും ഡിജിറ്റല്‍ എല്‍സിഡി യൂണിറ്റായ ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. ഇതുകൂടാതെ, ബൈക്കില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോര്‍സൈക്കിളാണ് ബജാജിന്റെ വരാനിരിക്കുന്ന ബൈക്ക്. അതേ സമയം, ഉപഭോക്താക്കള്‍ക്ക് 164.82 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ ലഭിക്കും.