ആയിരകണക്കിന് ആളുകളിൽ നിന്ന് തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയും സമാഹരിച്ചത് 1157 കോടിയെന്നും, ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്നും ഇഡി. ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ വലിയൊരുപങ്ക് വിദേശത്തേക്ക് കടത്തിയ ഉടമകളുടെ കാനഡയില്‍ രൂപീകരിച്ച കമ്പനിയെ കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തും. മെമ്പർഷിപ് ഫീസ് എന്ന പേരിലാണ് ഇടപാടുകാരില്‍ നിന്ന് ഇവർ പണം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടവർക്ക് മതിയായ വിശദീകരണം നൽകാനായില്ലെന്നും ഇഡി പറയുന്നു. ഇവരുടെ സ്ഥിരനിക്ഷേപം അടക്കം 211 കോടി രൂപ ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്.
ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി
